Social Media

പിറന്നാള്‍ ദിനത്തില്‍ കുഞ്ഞു മറിയത്തിന് ചാക്കോച്ചന്റെ മകന്‍ കൊടുത്ത ഓഫര്‍ കണ്ടോ !

കഴിഞ്ഞ ദിവസം ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം ജന്മദിനം. താരപുത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗമാവാറുണ്ട് മറിയം. നേരത്തെ മകളുടെ ഡാന്‍സ് വീഡിയോ നടന്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്‍ കുഞ്ഞ് മറിയത്തിന് ആശംസ അറിയിച്ച് വന്നിരിക്കുകയാണ്.

- Advertisement -


ഇസഹാക്കും മറിയവും ഒരുമിച്ചുളള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ചാക്കോച്ചന്റെ കുറിപ്പ് വന്നത്. ‘പ്രിയപ്പെട്ട മറിയം, ഇന്ന് നിനക്ക് നാല് വയസാവുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നീ എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്തോടെയും മാധുര്യത്തോടെയും സ്പര്‍ശിച്ചു. ഇസു, നിന്റെ വികൃതിയായ കസിന്‍ പറയുന്നു. അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്ക് ഇഷടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്. പ്രിയപ്പെട്ട രാജകുമാരി, സ്നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു. ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ നസ്രിയയും മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കു വെച്ചാണ് താരം ആശംസ അറിയിച്ചത്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെയായിരുന്നു. പിന്നാലെ നിരവധി പേരാണ് ആശംസ അറിയിച്ചത്.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും മറിയം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അച്ഛനെ പോലെ ആരാധകരെ സ്വന്തമാക്കാന്‍ മറിയത്തിന്റെ കുസൃതി നിറഞ്ഞ കളികള്‍ തന്നെ ധാരാളം ആയിരുന്നു.

 

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago