ഐപിഎല്‍ 2022 മെഗാ താരലേലത്തില്‍ 1214 താരങ്ങള്‍ 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശ താരങ്ങളുമാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്.
ഫെബ്രുവരി 12,13 തീയതികളിലാണ് ലേലം. ടി 20 ലോകകപ്പില്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍, ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ സഹതാരം മിച്ചല്‍ മാര്‍ഷ്, ആര് അശ്വിന്, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹാര്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റൈന, അംബാട്ടി റായിഡു, ഷാര്‍ദുല്‍ ഠാക്കൂര്‍, റോബിന് ഉത്തപ്പ, ഉമേഷ് യാദവ്, ദിനേഷ് കാര്‍ത്തിക്, ഇഷാന് കിഷന്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങി 49 താരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ അടിസ്ഥാന വില. മിച്ചല്‍ സ്റ്റാര്‍ക്, സാം കറന്, ബെന്‍ സ്റ്റോക്, ക്രിസ് ഗെയില്‍, ജൊഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങള്‍ ഇത്തവണ ലേലത്തിനില്ല. ആകെ 1214 പേരില്‍ 270 പേരാണ് അന്താരാഷ്ട്ര താരങ്ങള്‍.
ഓസ്ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ ലേലത്തിനുള്ളത്. 59 പേര്. ഇംഗ്ലണ്ടില്‍ നിന്ന് 30 പേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 48 പേരും ലങ്കയില്‍ നിന്ന് 36 പേരും ലേലത്തിന്റെ ഭാഗമാകും. വിന്‍ഡീസില്‍ നിന്ന് 41 പേരും അഫ്ഗാനില്‍ നിന്ന് 20 പേരും ബംഗ്ലാദേശില്‍ നിന്ന് ഒമ്പത് പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…