യൂട്യൂബ് എന്നത് മാധ്യമം മാത്രമല്ല മറിച്ച് വരുമാന സ്രോതസാണെന്ന് തെളിയിക്കുകയാണ് ഈ കാലഘട്ടം. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ കടന്ന് വരവോട് കൂടിയാണ് ഇന്ത്യക്കാര്‍ക്ക് യൂട്യൂബ് വീഡിയോകള്‍ മതിവരുവോളം കണ്ട് ആസ്വദിക്കുവാനും സ്വന്തമായി വീഡിയോ നിര്‍മ്മിച്ച് അവയില്‍ നിന്ന് പരസ്യവരുമാനം ലഭിക്കാനും സാധ്യമായത്. കേരളത്തിലെ യൂട്യൂബര്‍ മാരുടെ നിരയില്‍ ഇത്തരത്തില്‍ പേരെടുത്ത നിരവധി പേരുണ്ട്. ടെക് ട്രാവല്‍ ഇറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ സുജിത്ത ഭക്തനാണ് കേരളത്തില്‍ ഈ സാധ്യതയ്ക്ക് തുടക്കമിട്ടത്. പിന്നാലെ നിരവധി പേര് സ്വന്തമായി യൂട്യൂബില്‍ നിന്ന് വരുമാനം എന്ന ആശയത്തിലേക്ക് എത്തപ്പെടുകയും ചെയ്തു.
മറ്റ് ബിസിനസുകളില്‍ നിന്ന് യൂട്യൂബിനെ വേറിട്ട് നിര്‍ത്തുന്നത്. ഓണ്‍ ക്രിയേറ്റിവിറ്റിയും അതിലൂടെ ലഭിക്കുന്ന വരുമാനവുമാണ്. അത്തരത്തില്‍ ഇന്ത്യയില്‍ പേരെടുത്ത ചില യൂട്യൂബര്‍മാരേയും അവരുടെ വരുമാനത്തേക്കുറിച്ചും അറിയാം. ഇന്ത്യയില്‍ യൂട്യൂബ് വരുമാനം കോടികള്‍ കൈപ്പറ്റുന്നത് ഇവരെല്ലാമാണ്.
16 കോടി വാങ്ങുന്ന ഈ വിരുതന് നിസാരനല്ല
രാജ്യത്ത് രണ്ട് കോടിയിലധികം വരിക്കാരുള്ള യൂട്യൂബേഴ്സ് നിലവിലുണ്ട്. അവരില്‍ പ്രധാനിയാണ്ക്യാരി മിനാത്തി.കോമഡി സ്കിറ്റുകളിലൂടെയാണ് ഫറേദാബാദ് സ്വദേശി അജെയ് നഗറിന്റെ ചാനല്‍ ശ്രദ്ധേയമായത്. വിനോദ ചാനലിന് രാജ്യമൊട്ടാകെയുള്ളത് നിരവധി ആരാധകരാണുള്ളത്.. 21 വയസ് മാത്രം പ്രായമുള്ള യൂട്യൂബര്‍ യൂട്യൂബിലുടെ പ്രതിമാസം നേടുന്നത് ദശലക്ഷങ്ങളാണ്.
യൂട്യൂബ് വരുമാനത്തിലേക്ക് ഈ ചെറുപ്പക്കാരനെ ആകര്‍ഷിച്ചത് അജയ് നഗെറിന്റെ യല്‍ഗാര്‍ എന്ന പാട്ട് വൈറല്‍ ആയതോടെയാണ്. ഇതോടെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയും കിട്ടി. 6.4 കോടി ആളുകള്‍ ആണ് ഈ ഒറ്റ വീഡിയോ കണ്ടത്. വീഡിയോ ഗെയിം ഇഷ്ടപ്പെടുന്ന യൂട്യൂബര്‍ക്ക് ക്യാരി ഈസ് ലൈവ് എന്ന പേരിലെ ഗെയിമിങ് ചാനലിലൂടെ ലഭിയ്ക്കുന്ന വരുമാനം കൂടാതെയാണിത്. 16 കോടി രൂപയാണ് കുഞ്ഞുപ്രായത്തിലെ ഏകദേശ ആസ്തി.
1.86 കോടി വരിക്കാരുമായി ചഞ്ച്ചലാനി
കോമഡികളിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിയ്ക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? കൊമേഡിയന്‍ റോളിലൂടെ തന്നെയാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബര്മാരുള്ളവരില് ഒരാളായ ചഞ്ച്ചലാനിയും തിളങ്ങുന്നത്. 26 വയസുകാരനായ താരം എന്‍ജിനിയറിങ് ബിരുദധാരിയാണ്. 1.86 കോടി സബ്സ്ക്രൈബര്‍മാരാണുള്ളത്. വെബ്സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. 29 കോടി രൂപയോളമാണ് ഏകദേശ ആസ്തി.
ചിരിപ്പിച്ച് വരുമാനം നേടിയ അമിത് ഭദാന
അമിത് ഭദാന ബോളിവുഡിലെ പേരു കേട്ട കൊമേഡിയന്‍ ആണ്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ് എന്നിവര്‍ക്കൊപ്പം ബോളീവുഡില്‍ പ്രവര്‍ത്തിച്ച അദ്ദേഹമാണ് യൂട്യൂബ് വരുമാനത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ചാനലിലൂടെ എല്ലാവരെയും ചിരിപ്പിച്ച് തന്നെയാണ് ഫോളാവേഴ്സിനെയും നേടിയത്. രണ്ടു കോടി യൂട്യൂബ് വരിക്കാരെ ആദ്യം നേടിയ യൂട്യൂബര്‍ ഇദ്ദേഹം തന്നെയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. 26കാരനായ ഭദാന ഡല്‍ഹിയില്‍ ആണ് താമസം.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട 10 വീഡിയോകളുടെ ലിസ്റ്റിലും ഭദാനയുടെ വീഡിയോ ഇടം പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2012-ല്‍ ആണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത് എങ്കിലും വീഡിയോകള്‍ റിലീസ് ചെയ്തു തുടങ്ങുന്നത് 2017-മുതല്‍ മാത്രമാണ്. 52 കോടി രൂപയില്‍ അധികമാണ് ഏകദേശ ആസ്തി.