National

’40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍’; കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉയര്‍ത്തിയ കരാറുകാരന്റെ വീട്ടില്‍ റെയ്ഡ്; ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 42 കോടി

ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റര്‍ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. 42 കോടി രൂപയാണ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

- Advertisement -

കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ.

പൊതുമരാമത്ത് കരാറുകാരുടെ സംഘടനാ ഭാരവാഹിയായ അംബികാപതിയും അശ്വതമ്മയും ഒരുമിച്ചു കഴിയുന്ന വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

ഇവരുടെ ആര്‍ ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു പണം.500 രൂപ കറന്‍സികളായിട്ടായിരുന്നു പണം കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒതുക്കി സീല്‍ ചെയ്ത് സൂക്ഷിച്ചത്.

കട്ടിലിനടിയിലും ഉപയോഗശൂന്യമായ ഒരു മുറിക്കുള്ളിലുമായാണ് പണമടങ്ങിയ പെട്ടികള്‍ അടുക്കിവച്ചിരുന്നത്.പണം ആരുടേതാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു ആദായ നികുതി വകുപ്പ് സംഘം അശ്വതമ്മയുടെ വീട്ടിലെത്തിയത്.

അതേസമയം, കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായി അംബികാപതിക്ക് അടുത്ത ബന്ധമുണ്ടെന്നും പണം തെലങ്കാന തിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ കൊണ്ടുപോകാനായിരുന്നു നീക്കമെന്നും ബി ആര്‍ എസ് ആരോപിച്ചു. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവുവാണ് റെയ്ഡ്‌നു തൊട്ടുപിറകെ ആരോപണം ഉന്നയിച്ചത്.

കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു ’40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍’ എന്ന ആരോപണം. പൊതുമരാമത്ത് പദ്ധതികളുടെ കരാര്‍ തുക ലഭിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കമ്മീഷന്‍ ചോദിക്കുന്നുവെന്ന് കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു.

ഇത് കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയുമായിരുന്നു. അതേസമയം
കമ്മീഷന്‍ ആരോപണം ഉന്നയിച്ച കോണ്ട്രാക്ടറുടെ ഭാര്യയുടെ കയ്യില്‍ നിന്ന് അനധികൃത പണം പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷമായ ബി ജെ പി.

Abin Sunny

Share
Published by
Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

10 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

11 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

12 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

12 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

13 hours ago