Film News

പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു; അഭിഷേക് നിതിനയെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു

കേരളം ചര്‍ച്ചചെയ്യുന്ന ഇപ്പോഴത്തെ പ്രധാന വാര്‍ത്ത എന്നത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിതിനയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ആണ്. ഇതടക്കം പ്രണയത്തിന്റെ പേരിലുള്ള നിരവധി കൊലപാതകം കേരളത്തില്‍ നടന്നുകഴിഞ്ഞു. ക്യാമ്പസിനകത്ത് വെച്ചാണ് പരീക്ഷയ്ക്ക് പോവുകയായിരുന്ന നിതിനയെ അഭിഷേക് അതിക്രൂരമായി കൊന്നത്. പേപ്പര്‍ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകായായിരുന്നു . എന്നാല്‍ താന്‍ കൊല്ലാന്‍ വേണ്ടി പോയതല്ലെന്നും തന്റെ ശരീരം തന്നെ മുറിച്ച് കാണിക്കണം എന്നേ ഉണ്ടായിരുന്നുള്ളു എന്ന് അഭിഷേക് നേരത്തെ മൊഴി നല്‍കിയിരുന്നു.

- Advertisement -

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രതി അഭിഷേക് നിതിനയെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നതാണ്. നിതിനയെ കൊലപ്പെടുത്താനായി ഒരാഴ്ച മുന്‍പേ അഭിഷേക് ബ്ലേഡ് വാങ്ങി സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി പെണ്‍കുട്ടിയുടെ അമ്മയ്ക്കും നേരത്തെ ഭീഷണി സന്ദേശം അയച്ചിരുന്നു. ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു.


പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയുമായി സെന്റ് തോമസ് കോളേജില്‍ എത്തിയും തെളിവെടുപ്പ് നടത്തി.
ഇതിന്റെ ദൃശ്യവും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.

നിതിനയുമായി പ്രശ്നങ്ങള്‍ തുടങ്ങിയതിന് പിന്നാലെ അഭിഷേക് പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവെച്ചിരുന്നു . പിന്നാലെ നിതിനയെ കൊല്ലുന്നതിന് തൊട്ടു മുമ്പ് ഫോണ്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കുകയായിരുന്നു. ഇതില്‍ നിന്നും അമ്മയെ വിളിക്കുന്ന സമയത്താണ് കഴുത്ത് പിടിച്ച് പുറകോട്ട് ഇട്ട് കത്തി ഉപയോഗിച്ച് കഴുത്തിന്റെ ഞരമ്പ് അറ്റിച്ചത്. നേരത്തെ നിതിനയുടെ അമ്മയുടെ ഫോണിലേക്ക് അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായും പൊലീസ് പറയുന്നു.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

2 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

3 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

4 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago