കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. കാട്ടിലെ മറ്റു മൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു ജീവി കൂടിയാണ് സിംഹം. ഇവ സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും ,ചില സാഹചര്യങ്ങളില്‍ സിംഹങ്ങള്‍ നരഭോജികള്‍ ആയി മാറാറുണ്ട്. പരിക്കോ മറ്റ് അവശതകള്‍ മൂലമോ സാധാരണ ഇരകളെ പിടിക്കാന്‍ പറ്റാതെ ആകുമ്പോള്‍ ആണ് ഇവ നരഭോജികള്‍ ആവാറുള്ളത്. മറ്റു മൃഗങ്ങള്‍ക്ക് അത്രപെട്ടെന്നൊന്നും സിംഹത്തെ കീഴടക്കാന്‍ കഴിയില്ല. എന്നാല്‍ കാട്ടുപോത്ത് കാട്ടു പന്നികള്‍ ഇവയെല്ലാം കൂട്ടമായി വന്നാല്‍ സിംഹത്തെ കീഴടക്കാം. എന്നാല്‍ അതിനുള്ള ധൈര്യവും പല മൃഗങ്ങള്‍ക്കും ഇല്ല എന്ന് തന്നെ പറയാം.
ഇപ്പോള്‍ വൈറലാകുന്നത് സിംഹത്തിന് മുന്നില്‍ പെട്ടുപോയ ഒരു യുവതിയുടെ വീഡിയോ ആണ്. കാടു കാണാനിറങ്ങിയ ഒരു സ്ത്രീ സിംഹത്തിനു മുന്നില്‍ പെട്ടപ്പോള്‍ ഉള്ള അവസ്ഥയാണ് വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. മറ്റു ജീവികളുടെ അക്രമസ്വഭാവം കൂട്ടിയിണക്കിക്കൊണ്ട് ഒരുക്കിയ വീഡിയോ ആണിത്. സിംഹം കാട്ടിലെ ഏറ്റവും ശക്തനും അതുപോലെ ബുദ്ധിശാലിയായ മൃഗമാണ് , അതുകൊണ്ട് തന്നെയാണ് കാട്ടിലെ രാജാവ് എന്ന് പേര് സിംഹത്തിന് ലഭിച്ചത്.
അതേസമയം നേരത്തെയും ഇത്തരം വന്യമൃഗങ്ങളുടെ മുന്നില്‍ മനുഷ്യന് പെട്ടുപോയ വീഡിയോ പുറത്തുവന്നിരുന്നു. ചില മൃഗശാലകളില്‍ നിന്നടക്കം ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട് . മുന്‍പ് ഡല്‍ഹിയിലെ ഒരു മൃഗശാലയില്‍ നിന്ന് പുലിയുടെ കൂട്ടിലേക്ക് ഒരു യുവാവ് വീണതും പിന്നാലെ പുലി മനുഷ്യനെ കൊന്നതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവം ഉണ്ടായിട്ടുണ്ട് . കൂടുതലും വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്ത പുറത്ത് വരുന്നത് . ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.