ഹൃദയം എന്ന ചിത്രം പ്രദർശനത്തിന് എത്തിയിട്ട് ഏതാണ്ട് 25 ദിവസത്തിലധികമായി. ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. ഏതാണ്ട് അഞ്ചു വർഷത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ്. പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകൻ. ദർശന രാജേന്ദ്രൻ കല്യാണി പ്രിയദർശൻ എന്നിവരാണ് ഇതിൽ നായികമാർ. ഏതാണ്ട് പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ്റെ പത്നി ദിവ്യയാണ്.
ഇപ്പോൾ താൻ ഹൃദയം ചിത്രത്തിൻറെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. വീഡിയോയിൽ വിനീതിനെ പ്രണവിനെയും എല്ലാം കാണാം. ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരും ഇതിൽ ഉണ്ട്.ഇതിന് നേതൃത്വം നൽകുന്നതാകട്ടെ വിനീതും പ്രണവും അടക്കമുള്ളവർ. വളരെ മനോഹരമായിട്ടാണ് എല്ലാവരും ഈ ഗാനത്തിന് നൃത്തം ചെയ്യുന്നത്. സ്പീക്കറിൽ ഈ ഗാനം പ്ലേ ചെയ്തിട്ടാണ് എല്ലാവരും നൃത്തം ചെയ്യുന്നത്.
എത്ര ആനന്ദകരമായ ആണ് ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചത് എന്നത് ഈ വീഡിയോ കാണുമ്പോൾ വ്യക്തം. കാണുന്ന പ്രേക്ഷകരും ഈ വീഡിയോ വളരെയധികം എൻജോയ് ചെയ്യുന്നുണ്ട്. കമൻറ് ബോക്സിൽ നിന്നും ഇത് വ്യക്തമാണ്. ഈ കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഒ ടീ ടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. പ്രണവിൻ്റെ കരിയർ ബെസ്റ്റ് ചിത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം പ്രദർശനത്തിനെത്തുക.
ഫെബ്രുവരി 18ന് ചിത്രം സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിൻറെ കലാലയജീവിതം മുതൽ അയാൾ പിതാവ് ആകുന്ന വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. ഹിഷാം അബ്ദുൽ വഹാബ് എന്ന സംഗീതസംവിധായകനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലുള്ള സംഗീതമാണ് ഇദ്ദേഹത്തിൻ്റെത് എന്ന് എടുത്തുപറയേണ്ടതുണ്ട്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…