ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ ഒരു മത്സരാർത്ഥി ആയിരുന്നു സിബിൻ. അതുവരെ വളരെ ശോകമായി മാത്രം മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഗെയിമിനെ വളരെ എന്റർടൈനിങ് ആക്കിയത് ഇദ്ദേഹമായിരുന്നു. ധാരാളം മികച്ച പരിപാടികൾ ആയിരുന്നു ഇദ്ദേഹം അവിടെ അവതരിപ്പിച്ചത്. മാത്രവുമല്ല പവർ ടീമിൻറെ പവർ എന്താണെന്ന് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ബോധ്യപ്പെടുത്തിയത് ഇദ്ദേഹം വന്നപ്പോൾ ആയിരുന്നു.
അതേ സമയം കഴിഞ്ഞ ആഴ്ച മുതൽ ഇദ്ദേഹം വളരെ മാനസികമായി തകർന്ന നിലയിലാണ് കാണപ്പെടുന്നത്. ജാസ്മിൻ എന്ന മത്സരാർത്ഥിയോട് ഇദ്ദേഹം അസഭ്യമായ ഒരു ആംഗ്യം കാണിച്ചിരുന്നു. ഇതിൻറെ പേരിൽ മോഹൻലാൽ ഇദ്ദേഹത്തെ ശകാരിക്കുകയും ഇദ്ദേഹത്തിന് ശിക്ഷ നൽകുകയും ചെയ്തിരുന്നു. മാത്രവുമല്ല പുറത്തു തന്റെ ഇമേജ് എങ്ങനെയാണ് എന്ന് ആശങ്കപ്പെടുന്നതും ഇദ്ദേഹത്തെ മാനസികമായി തളർത്തിയിരിക്കുകയാണ്.
അതേസമയം മത്സരാർത്ഥികൾക്ക് അവർക്ക് തോന്നുന്നതുപോലെ നിർത്തി പോകാൻ പറ്റുന്ന ഒരു പരിപാടിയല്ല ഇത്. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പല മത്സരാർത്ഥികളും ഇതിനുമുമ്പ് പോയിട്ടുണ്ട്, ബിഗ് ബോസ് തന്നെ അത്തരത്തിലുള്ള മത്സരാർത്ഥികളെ മുൻകൈയെടുത്ത് പറഞ്ഞയച്ചിട്ടുണ്ട്. എന്നാൽ മാനസിക കാരണങ്ങൾ കൊണ്ട് ഒരു മത്സരാർത്ഥിക്കും പുറത്തു പോകാൻ സാധിക്കുകയില്ല. ഹൗസിൽ ഒട്ടും നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാനസിക സമ്മർദ്ദം നേരിടുകയാണ് എങ്കിൽ അത് ബിഗ്ബോസിനെ ബോധ്യപ്പെടുത്തണം. അങ്ങനെയാണെങ്കിൽ ഈ മേഖലയിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. മുൻപ് ഇതുപോലെ ഒരു സീസണിൽ മണിക്കുട്ടൻ വലിയ രീതിയിൽ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. കൺഫഷൻ റൂമിൽ വന്നിട്ട് പരിപാടി നിർത്തുകയാണ് എന്ന് പലതവണ മണികുട്ടൻ ആവർത്തിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം ഇദ്ദേഹം ഗെയിമിലേക്ക് തിരിച്ചുവരികയായിരുന്നു. താൽക്കാലികമായി വിട്ടു നിന്നതിനു ശേഷമായിരുന്നു ഇദ്ദേഹം തിരിച്ചുവന്നത്. പിന്നീട് ബിഗ് ബോസ് കപ്പും കൊണ്ടാണ് മണിക്കുട്ടൻ മടങ്ങിയത്.
അതേസമയം കഴിഞ്ഞദിവസം സിബിൻ ഒരു മാനസികരോഗ വിദഗ്ധനും ആയി സംസാരിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മാനസികരോഗ വിദഗ്ധരിൽ ഒരാളാണ് ഇദ്ദേഹം. ഒരു ആഴ്ച കൂടി നോക്കാം എന്നാണ് സിബിൻ ഇപ്പോൾ പറയുന്നത്. എന്നാൽ ഇതൊക്കെ സിബിന്റെ വെറും ഡ്രാമയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.