Film News

എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ല, കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ല; തുറന്ന് പറഞ്ഞ് നടി ഹണി റോസ്-നിരാശരായി താരത്തിന്റെ ആരാധകര്‍

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം ഇന്ന് മലയാളത്തിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ്.

- Advertisement -

മലയാളം കൂടാതെ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. തെലുങ്ക് താരം ബാലയ്യക്ക് ഒപ്പം അഭിനയിച്ച വീര സിംഹ റെഡ്ഡി എന്ന ചിത്രമാണ് ഹണി റോസിന്റെ പുതിയ സിനിമ.

ഇതിനിടയില്‍ ഇപ്പോഴിത വിവാഹത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ലെന്ന് ആണ് ഹണി റോസ് പറയുന്നത്.

ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ലെന്നും നടി പറയുന്നു.

അതേസമയം ജീവിതത്തില്‍ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നാണ് ഹണി പറയുന്നത്.

മറ്റൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും തനിക്ക് ഇഷ്ടമല്ലെന്നും ഹണി റോസ് പറയുന്നു.ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് ചെറുക്കനും പെണ്ണിനും പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല എന്നും ഹണി കൂട്ടിച്ചേര്‍ത്തു.

കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, എന്നാല്‍ ചിലര്‍ വന്നിട്ട് പറയും
പെണ്ണിന് നിറമില്ല, ആഭരണം കുറവാണ് എന്ന്.

ചിലര്‍ പറയും ചെക്കനെ കാണാന്‍ കൊള്ളില്ല, എന്നൊക്കെ. ഇതിനിടയില്‍ ചെറുക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്‍ക്കുകയായിരിക്കും. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആണ് ഹണി റോസ് പറയുന്നത്.

Abin Sunny

Recent Posts

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

6 mins ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

7 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

9 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

9 hours ago