മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് നവംബര്‍ 18നാണ് തീയറ്ററില്‍ എത്തിയത്. അഭിഷേക് പതക് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ് ആയിരുന്നു നായകനായി എത്തിയത്.
ചിത്രം എത്തിയ അന്ന് മുതല്‍ മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയത്. സിനിമ എത്തി ഒരുമാസം കഴിയുമ്പോള്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്.
31 ദിവസങ്ങളിലെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 221.34 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്ന കണക്ക്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ കണ്ട് മോഹന്‍ലാല്‍ ആരാധകരുടെ ചങ്ക് തകരുകയാണ്.
Poore sheher, aur poore India mein inn drishyon ne dhoom macha di hai. ! 😎
5th Sunday collection – 2.56 crores
Net Grand Total- 221. 34 crores #Drishyam2 in cinemas near you.
Book your tickets now. pic.twitter.com/kOjcSxa4CI
— Panorama Studios (@PanoramaMovies) December 19, 2022
മലയാളം ദൃശ്യം തീയറ്ററില്‍ എത്തിയിരുന്നെങ്കില്‍ ലാലേട്ടന്റെ കോടി ആകുമായിരുന്നു അത് എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.അതേസമയം ഹിന്ദി ദൃശ്യം 3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ മാത്രം 15.38 കോടി ആയിരുന്നു.
വിജയ് സാല്‍ഗോന്‍കറായി’ ചിത്രത്തില്‍ അജയ് ദേവ്ഗണ് അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദ് ആണ്.
അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.