Kerala News

വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി; യുവാവിന് പിഴ ചുമത്തി ഹൈക്കോടതി

വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി നല്‍കിയ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. തിരുവനന്തപുരം സ്വദേശി എച്ച് ഷമീറിനാണ് കോടതി 25,000 രൂപ പിഴ ചുമത്തിയത്. വീട്ടുകാര്‍ തടവിലാക്കിയ കാമുകിയെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് യുവാവ് നല്‍കിയത്.

- Advertisement -

ഷമീറിന്റെ കാമുകിയായ നെയ്യാറ്റിന്‍കര സ്വദേശി അഞ്ജനയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്നും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കോടതി ഹര്‍ജി പരിഗണിച്ചതിന് ശേഷമാണ് താന്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അശ്വതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇവര്‍ നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ കുടുംബ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഷമീര്‍ അറിയിച്ചത്. താന്‍ വിവാഹമോചനത്തിനുളള സമ്മതം അറിയിച്ചതായും വിവാഹ മോചനം അനുവദിച്ചുകൊണ്ടുളള വിധി ഉടന്‍ ഉണ്ടാകുമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഹര്‍ജിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല എന്ന് നിരീക്ഷിച്ച കോടതി ഷമീറിന് പിഴ ചുമത്തുകയായിരുന്നു. കൂടാതെ വിവരങ്ങള്‍ മറച്ചുവച്ചതിന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കോടതിയോട് മാപ്പ് ചോദിച്ച ഷമീര്‍ പിഴയടക്കാമെന്ന് അറിയിച്ചു. വിവരങ്ങള്‍ മറച്ചുവച്ചതിന് ഹര്‍ജി തളേളണ്ടതാണെന്നും എന്നാല്‍ ഹര്‍ജിയുടെ സ്വഭാവം കണക്കിലെടുത്താണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. മാത്രമല്ല ഒരാഴ്ചക്കകം പിഴ അടച്ചില്ലെങ്കില്‍ ഹര്‍ജി തളളുമെന്നും കോടതി വ്യക്തമാക്കി.

Rathi VK

Recent Posts

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

24 mins ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

12 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

14 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

16 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

16 hours ago