Film News

സിനിമ പ്രമോഷന്‍ വേദിയില്‍ പരസ്പരം കോര്‍ത്ത് നടന്‍ ശ്രീനാഥ് ഭാസിയും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനും; എന്റെ വഴിയല്ല നിന്റെ വഴിയെന്ന് ഹൈദര്‍ അലി

പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് വേദിയില്‍ വെച്ച് പരസ്പരം തര്‍ക്കിച്ച് ശ്രീനാഥ് ഭാസിയും മാധ്യമ പ്രവര്‍ത്തകനായ ഹൈദര്‍ അലിയും.ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തേരി മേരി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായത്.

- Advertisement -

ശ്രീരാജ് എം രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് തേരി മേരി. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വേദിയില്‍ തന്നെ കുറിച്ച് ഹൈദര്‍ സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് പ്രതികരിക്കുകയും, ഇത് ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്ക് പോവുകയുമായിരുന്നു.

തുടര്‍ന്ന് ഇരുവരെയും ഷൈന്‍ ടോം ചാക്കോ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. അതേസമയം വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീനാഥ് ഭാസി പെരുമാറിയത് ഹൈദര്‍ പറഞ്ഞു.

തന്റെ യാത്ര വേറെയാണെന്നും താരത്തിന്റെ യാത്ര വേറെയാണെന്നും ഹൈദര്‍ ശ്രീനാഥ് ഭാസിയോട് മറുപടി പറയുന്നത് വീഡിയോയില്‍ കാണാം.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അതേസമയം ‘കൊറോണ ധവാന്‍’ എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി അവസാനമായി പുറത്ത് വന്ന ചിത്രം . കൂടാതെ ശ്രീനാഥ് ഭാസി ,ലാല്‍, സൈജു ക്കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാല്‍ ആണ് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആണ് ആരഭിച്ചിരുന്നത് . ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ജോ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

3 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

3 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

4 hours ago