News

വീണ്ടും ഒരു ട്രാൻസ്ജെൻഡൻ വിവാഹം കൂടി, മാധ്യമപ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു

ഇപ്പോൾ നിരവധി ട്രാൻസ്ജെൻഡൻ വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമ പ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ചാണ് വിവാഹം. കൈരളി ചാനലിലെ അവതാരകയാണ് ഹെയ്ദി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥർവ് മോഹനാണ് ഹെയ്‌ദിയെ വിവാഹം ചെയ്യുന്നത്.

- Advertisement -

ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ വളർത്തുമകൾ കൂടിയാണ് ഹെയ്‌ദി സാദിയ. അഥർവ് മോഹൻ തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയിൽ അകൗണ്ടന്റ് ആണ്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് വിവാഹം നടത്തുന്നത്. ഈ മാസം 26ന് രാവിലെ 10:45നും 11:30നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നടക്കുന്നത്.

കരുവാറ്റ തട്ടുപുരക്കൽ മോഹനന്റേയും ലളിതയുടെയും മകനായ അഥർവ് ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാൻ കെ.ഷാൻ, സൂര്യ എന്നിവരുടെ വളർത്തുമകനാണ്. ഇരുവീട്ടുകാരും ഒന്നിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം നടക്കുന്നത്. കേരളത്തിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണിത്. 2019ലാണ് ഹെയ്ദി മാധ്യമപ്രവർത്തനം ആരംഭിച്ചത്. വേർതിരിവില്ലാത്ത മേഖലയാണ് മാധ്യമപ്രവർത്തനം എന്ന് തോന്നിയതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് ഹെയ്ദി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

8 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago