featured

അകത്ത് ബിയര്‍, കൂടെ ഓപ്പണറും; വൈറലായി ഹെയ്‌നെകന്‍ അവതരിപ്പിച്ച ഷൂ

ബിയര്‍ നിറച്ച ഷൂ അവതരിപ്പിച്ച് ഡച്ച് കമ്പനിയായ ഹെയ്‌നെകന്‍. ഹെനികിക്‌സ് എന്നാണ് ഈ ഷൂവിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ബിയറിനൊപ്പം ഒരു ഓപ്പണറും ഇതില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രത്യേക ഡിസൈനര്‍ ഷൂവാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

- Advertisement -

പ്രശസ്ത ഷൂ ഡിസൈനറായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്നെകന്‍ ഷൂ നിര്‍മിച്ചിരിക്കുന്നത്. കമ്പനിയുടെ ബിയര്‍ ബ്രാന്‍ഡായ ഹെയ്നെകന്‍ സില്‍വറിനെ പരസ്യപ്പെടുത്താന്‍ വേണ്ടിയാണ് ബിയര്‍ നിറച്ച ഷൂകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകെ 34 ജോഡി ഷൂകള്‍ മാത്രമേ കമ്പനി നിര്‍മിക്കുന്നുള്ളൂ. അവയില്‍ 7 എണ്ണം ഈ വര്‍ഷം അവസാനം സിംഗപ്പൂരില്‍ പ്രദര്‍ശനത്തിന് വയ്ക്കും. വിയറ്റ്‌നാം, കൊറിയ, തായ്വാന്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ എല്ലാം ഈ ലിമിറ്റഡ് എഡിഷന്‍ ഷൂകള്‍ ലഭ്യമാണ്. ഹെയ്നകെന്‍ കമ്പനിയുടെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും കലര്‍ന്ന ഡിസൈനില്‍ തന്നെയാണ് ഷൂവും നിര്‍മ്മിച്ചിരിക്കുന്നത്.

ഷൂവിന്റെ അടിഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. അത് പുറത്ത് നിന്ന് കാണാന്‍ പാകത്തിന് സുതാര്യമാണ്. ഒരു പ്രത്യേക കുത്തിവയ്പ്പ് രീതി ഉപയോഗിച്ചാണ് ഷൂവിന്റെ അടിഭാഗത്ത് ബിയര്‍ നിറച്ചിരിക്കുന്നത്. നടന്ന് ക്ഷീണിക്കുമ്പോള്‍ തൊണ്ട നനയ്ക്കാന്‍ ഷൂവിനൊപ്പമുള്ള ഓപ്പണര്‍ ഉപയോഗിച്ച് തുറന്നു കുടിക്കാം.എന്നാല്‍ ഒരു പ്രശ്നമുള്ളത് ദിവസേനയുള്ള ഉപയോഗത്തിന് പറ്റിയതല്ല ഈ ഷൂ എന്നതാണ്. എല്ലാ ദിവസവും ഇതും ഇട്ട് നടക്കാന്‍ സാധിക്കില്ല എന്ന് കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി.

 

Rathi VK

Recent Posts

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

15 mins ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

1 hour ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

2 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

13 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

13 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

14 hours ago