കൊച്ചി: കുരുന്നു ജീവന് രക്ഷിക്കാന്‍ മംഗലാ പുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പാഞ്ഞ ആംബുലന്‍സിന്റെ ഡ്രൈവര്‍ ഹസനാണ് ഇന്നത്തെ താരം. കാസര്‍ഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രീയയ്ക്കായി കൊണ്ടുപോയത്. അതീവ ഗുരുതരമായ അവസ്ഥയിലായ കുഞ്ഞിനെ തിരുവനന്തപുരം വരെ എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് ഹസന് ഏറ്റെടുത്തത്. വഴിയൊരുക്കാനും ഗതാഗത നിയന്ത്രണത്തിനും പോലീസും നാട്ടുകാരും ഒരുപോലെ ശ്രമിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയും ഗതാഗത നിയന്ത്രണ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
കുട്ടിയുടെ ഗുരുതര നില ഇതിനോടകം തന്നെ അറിഞ്ഞ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ കുട്ടിയുടെ മാതാപിതാക്കളോട് ഫോണില്‍ ബന്ധപ്പെടുകയും സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞിന്റെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും കുഞ്ഞിനെ അടിയന്തിരമായി കൊച്ചി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മംഗലാപുരം മുതല്‍ കൊച്ചി വരെ 400 കിലോമീറ്റര്‍ അതിവേഗം കുഞ്ഞു ജീവനും കൊണ്ട് പാഞ്ഞ ഹസന് കുഞ്ഞിനെ ഡോക്ടര്‍മാരുടെ കൈയിലേല്പ്പിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും കുഞ്ഞു ജീവന് രക്ഷിക്കുക എന്നതു മാത്രമായിരുന്നു ഹസന്റെ ചിന്ത.
അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…
ഈ അടുത്തായിരുന്നു നടന് മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. ഇദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ…
രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…