തന്റെതായ നിലപാട് വെട്ടിത്തുറന്നു പറയാറുള്ള നടനാണ് ഹരീഷ് പേരടി. നേരത്തെ നിരവധി വിഷയങ്ങളില്‍ താരം പ്രതികരിച്ചിരുന്നു, ഇതിനു പിന്നാലെ ചില വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു ഹരീഷ്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റെതായ അഭിപ്രായം എപ്പോഴും നടന് സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഓരോ സിനിമയെ കുറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്താറുണ്ട്. ഇപ്പോള്‍ ബ്രോ ഡാഡി കണ്ടതിന് ശേഷം അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് ഹരീഷ് .
‘ബ്രോ ഡാഡി ഇന്നാണ് കണ്ടത്. ലാലേട്ടന് തകര്‍ത്തു. തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80കളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം പുതിയകാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. നടനം മഹാനടനം.
കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല. നല്ല അഭിനേത്രികൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു. ലാലുച്ചായന് പകരം വെക്കാനില്ലാത്ത പ്രകടനം. ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നിപോയി. അത്രയും വിശ്വസിനീയം. രാജുവിന്റെ നടന് താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന് കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ. നല്ല സിനിമ. ആശംസകള്‍,’ ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതി.
അതേസമയം ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ചിത്രമാണ് ബ്രോ ഡാഡി . മോഹന്‍ലാല്‍ ആണ് ഇതിലെ നായകന്. കോമഡിക്ക് പ്രധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയത്. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, തുടങ്ങിയ വമ്പന്‍ താരനിരയാണ് ബ്രോ ഡാഡിയില്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.