Film News

സാംസ്കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രമാണ്: നടൻ മുരളിയുടെ പ്രതിമ വിവാദത്തിൽ വിമർശനവുമായി ഹരീഷ് പേരടി

കോഴിക്കോട്: നടൻ മുരളിയുടെ പ്രതിമ വിവാദത്തിൽ കേരള സം​ഗീത നാടക അക്കാദമിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി.

- Advertisement -

പ്രതിമകളില്ലാതെ തന്നെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന പ്രതിഭയാണ് മുരളി.ഈ പ്രതിഭയെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി പ്രതിമകളാക്കി അപമാനിക്കാതിരിക്കുക എന്ന് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സാംസ്കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രവും ശിൽപ്പികൾ അതിന്റെ ഇരകളുമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വിമർശിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് –

പ്രതിമകളില്ലാതെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന ഈ പ്രതിഭകളെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി അവരെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക…അതിനുള്ള ബഹുമാനം അവർ അർഹിക്കുന്നു…ഗുരുക്കൻമാരെ ക്ഷമിക്കുക…സാംസ്കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രമാണ്…ശിൽപ്പികൾ അതിന്റെ ഇരകളും..🙏🙏🙏

നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയെന്ന് കാണിച്ച് ശിൽപിക്കു നൽകിയ തുക എഴുതിത്തളളി ധനവകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വിവാദം പുറത്തുവരുന്നത്. 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്.

സം​ഗീത നാടക അക്കാദമിയിൽ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയായിരുന്നു സർക്കാർ നടപടി.

അതേസമയം പ്രതിമ വിവാദത്തിന് പിന്നിൽ കേരള സം​ഗീത നാടക അക്കാദമിയാണെന്ന് ആരോപിച്ച് ശിൽപി വിൽസൺ പൂക്കായി രം​ഗത്തെത്തിയിരുന്നു. താൻ നിർമ്മിച്ച മുരളിയുടെ പ്രതിമയുടെ ചിത്രമല്ല മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ലളിത കലാ അക്കാദമിയുമായി ബന്ധപ്പെട്ടവരാണ് വിവാദങ്ങൾക്ക് പിന്നിൽ. കൈക്കൂലി ചോ​ദിച്ചപ്പോൾ കൊടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിൽസൺ പൂക്കായി ആരോപിച്ചിരുന്നു.

താൻ നിർമ്മിക്കുന്ന മുരളിയുടെ പ്രതിമയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല.അക്കാദമിക്ക് മുൻപിലുളള മറ്റൊരു ശിൽപത്തിന്റെ ചിത്രമാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് എന്നും ശില്പി പറഞ്ഞിരുന്നു.

 

Abin Sunny

Recent Posts

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

1 hour ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

16 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

16 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

17 hours ago