Social Media

പട്ടാപകൽ അതിക്രമങ്ങളും ബലാൽസംഘങ്ങളും നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്: മാനവീയം നൈറ്റ്‌ ലൈഫ് വിലക്കാനുള്ള തീരുമാനത്തിന് എതിരെ വിമർശനവുമായി ഹരീഷ് പേരടി

മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായതിന്റെ പേരിൽ നൈറ്റ്‌ ലൈഫ് വിലക്കാനുള്ള തീരുമാനത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി.

- Advertisement -

പട്ടാപകൽ അതിക്രമങ്ങളും ബലാൽസംഘങ്ങളും നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നാണ് ഹരീഷ് പേരടി വിമർശിക്കുന്നത്.

മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണം..(ഈ സംഘർഷം പോലും ഏതെങ്കിലും സദാചാര പോലീസിങ്ങിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടതാണ്)..പക്ഷെ അതിന്റെ പേരിൽ രാത്രി ജീവിതം ആഘോഷിക്കാൻ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്…രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ് എന്നും ഹരീഷ് പേരടി പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം –

നായനാർ സർക്കാറിന്റെ കാലത്ത് ഞങ്ങളുടെ അപ്പുണ്ണികൾ നാടകം കളിച്ചായിരുന്നു മാനവീയം വീഥി ഉത്ഘാടനം ചെയ്യപ്പെട്ടത്..പ്രിയപ്പെട്ട ബേബി സഖാവായിരുന്നു അതിന് നേതൃത്വം കൊടുത്തത്…അന്നത്തെ സ്വപ്നം എനിക്കിപ്പോഴും ഓർമ്മയുണ്ട്…

സമയബന്ധിതമല്ലാത്ത കലയുടെ ഒരു അരങ്ങായി മാറാൻ നമ്മുടെ നാട്ടിലൊരു തെരുവ് …പല കാരണങ്ങൾ കൊണ്ടും അതിന്റെ തുടർച്ച നഷ്ടപ്പെട്ടു…എന്നാലും വർഷങ്ങൾക്കുശേഷം മാനവീയം വീഥി ഉണർന്നെഴുന്നേൽക്കുന്നു എന്ന് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു…

ആ സന്തോഷം മുഴുവൻ കെടുത്തുന്നതാണ് അവിടെ നിന്ന് എത്തുന്ന വാർത്തകൾ…ഒരു സംഘർഷത്തിന്റെ പേരിൽ അവിടെ പോലീസിന്റെ കർശന നിയന്ത്രണങ്ങൾ വരുന്നത്രേ…പട്ടാപകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാൽസംഘങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദ ന്യത്തം ചെയ്യുന്നവരെ ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കാൻ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്…

മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണം..(ഈ സംഘർഷം പോലും ഏതെങ്കിലും സദാചാര പോലീസിങ്ങിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടതാണ്)..പക്ഷെ അതിന്റെ പേരിൽ രാത്രി ജീവിതം ആഘോഷിക്കാൻ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്…രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ്…

എന്തിന്..ആത്മഹത്യയുടെ സംഘർഷങ്ങളിൽ നിൽക്കുന്ന ഒരാൾക്കുപോലും ആ മാനവീയം വീഥിയിലെ സന്ദർശനം..അവിടെയുള്ള സംഗീതത്തിൽ നൃത്തത്തിൽ പങ്കുചേർന്നാൽ അത് വലിയ ആശ്വാസവും മരുന്നുമാകും…എല്ലാ സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രി ജീവിതം നിലനിർത്തുക …🙏🙏🙏❤️❤️❤️

Abin Sunny

Recent Posts

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

54 mins ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

2 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

2 hours ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

4 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

15 hours ago