ഈ അടുത്താണ് തന്റെ വിവാഹക്കാര്യം നടി ഹന്‍സിക മോട്ടുവാനി സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. പാരീസില്‍ വച്ച് പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു ഈ സന്തോഷവാര്‍ത്ത താരം അറിയിച്ചത്. മുംബൈ ബെയ്സ്ഡ് ബിസിനസ്സ്മാനായ സോഹല്‍ കതൂരിയയാണ് ഹന്‍സികയുടെ ഭാവി വരന്.
ഈഫല്‍ ടവറിന്റെ മുന്നില്‍ വച്ച്, കത്തിച്ച് വച്ച മെഴുകുതിരിയ്ക്ക് നടുവില്‍ മുട്ടുകുത്തി ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ഫോട്ടോ വൈറലായിരുന്നു. ഡിസംബര്‍ 4 ന് ആണ് ഹന്‍സികയുടെയും സോഹല്‍ കതൂരിയയുടെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ജയ്പൂരില്‍ വച്ചായിരിയ്ക്കും വിവാഹം.
നടിയുടെ വിവാഹ വാര്‍ത്ത വൈറലായതോടെ ഹന്‍സികയുടെ മുമ്പത്തെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചയും നടന്നു. പിന്നാലെ ഹന്‍സിക വിവാഹം കഴിക്കാന്‍ പോകുന്ന ആളെ കുറിച്ചുള്ള ഡീറ്റെയില്‍സ് തപ്പി ആരാധകര്‍ പോയി. ഇത് സോഹലിന്റെ രണ്ടാം വിവാഹമാണെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത്.
റിങ്കി ആണ് സോഹലിന്റെ ആദ്യ ഭാര്യ. 2016 ലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. ഇവരുടെ വിവാഹത്തില്‍ ഹന്‍സികയും പങ്കെടുത്തിരുന്നത്. ഹന്‍സികയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു റിങ്കി .