ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുൻപാണ് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. ചെറിയ ബജറ്റിൽ സൂപ്പർതാരങ്ങൾ ഒന്നും തന്നെ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഇതൊക്കെയായിട്ടും 50 കോടിക്ക് മുകളിലാണ് ചിത്രം ഗ്രോസ് കളക്ഷൻ നേടിയത്. ഒരു ബ്ലോക്ക് ബസ്റ്റർ എന്ന് ഉറപ്പിച്ചു പറയാവുന്ന വിജയം.
ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. റൊമാൻറിക് കോമഡി ഗണത്തിൽപെട്ട ചിത്രം നിരവധി ആരാധകരെ സ്വന്തമാക്കി. മാത്യു തോമസ്, നസ്ലൻ അനശ്വര, വിനീത് ശ്രീനിവാസൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയ്സൺ എന്ന വിദ്യാർത്ഥിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിക രമേശ് എന്ന നടിയായിരുന്നു.
ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും ഗോപിക അഭിനയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഗോപിക. തൻറെ ചിത്രങ്ങളൊക്കെ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ട് കളും ഗോപിക നടത്താറുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തിൽ തൻറെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
പ്രണയിതാവിൻറെ മുഖം വെളിപ്പെടുത്താത്ത ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. പക്ഷേ ആരാധകർ ഇത് ആരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഗോപിയുടെ കാമുകൻ ഹരികൃഷ്ണൻ ആണെന്നാണ് അഭ്യൂഹം. ഇദ്ദേഹവും ഒരു കലാകാരൻ തന്നെയാണ്. നൃത്തവും മറ്റുമായി കലാരംഗത്ത് സജീവമായി വ്യക്തി. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ഇല്ല.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…