Social Media

അണ്ണന്റെ ലൈഫ് ആണ് ലൈഫ്, ഓരോ വർഷവും ഓരോ ഭാര്യമാർ : സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ സത്യമെന്ത്, മറുപടി പറഞ്ഞ് ഗോപി സുന്ദർ

സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.

- Advertisement -

എന്നാൽ ഇത് ചിലപ്പോൾ വിമർശനങ്ങൾക്ക് കാരണം ആകാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ.

ഗോപി സുന്ദറിന്റെ കുടുംബ ജീവിതമാണ് പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുള്ളത്.

സ്നേഹിച്ചു വിവാഹം കഴിച്ച ആദ്യ ഭാര്യയെ വിവാഹ മോചനം നേടി ഗായിക അഭയ ഹിരൺമയിക്ക് ഒപ്പം ലീവ് ഇൻ റിലേഷനിൽ ആയതും തുടർന്ന് ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതുമെല്ലാം വിമർശനം ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ പലപ്പോഴും വിമർശനം അതിരു കടന്നതോടെ തക്ക മറുപടിയും താരം നൽകാറുണ്ട്.

അമൃത സുരേഷുമായി ഒരു വർഷം മുന്നേയാണ് വിവാഹം കഴിഞ്ഞത്. ഇതിനിടയിൽ പല തവണ ഇരുവരും വിവാഹ മോചനം നേടി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

എന്നാൽ ഈ വാർത്തകൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു ഇരുവരും രംഗത്ത് വന്നിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രചരണം ശക്തമായിരുന്നു. മറ്റൊരു പെൺകുട്ടിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്തോടെയാണ് ഈ ചർച്ച വീണ്ടും ശക്തമായത്.

ഗോപി സുന്ദർ സ്വിറ്റ്സർലാൻഡിൽ നിന്ന് പങ്കുവച്ച എല്ലാ ചിത്രത്തിലും ഈ പെൺകുട്ടി ഉണ്ടായിരുന്നു. അതേസമയം ഈ യാത്രയിൽ ഒന്നും അമൃത സുരേഷിനെ കണ്ടതുമില്ല.

ഈ സമയം അമൃത മറ്റൊരു യാത്രയിൽ ആയിരുന്നു. അമൃതയുടെയും ഗോപി സുന്ദരിന്റെയും പോസ്റ്റുകൾ ഒരുമിച്ച് വായിച്ചു കൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ പറഞ്ഞത് അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞുവെന്നും ഗോപി സുന്ദർ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ് എന്നുമായിരുന്നു.

പിന്നാലെ ഗോപി സുന്ദറിനെ വിമർശിച്ചു നിരവധി പേര് രംഗത്ത് എത്തിയിരുന്നു.അണ്ണന്റെ ലൈഫ് ആണ് ലൈഫ്, ഓരോ വർഷവും ഓരോ ഭാര്യമാർ-
എന്നിങ്ങനെയായിരുന്നു വിമര്‍ശനം,

ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഗോപി സുന്ദറിന്റെ മറുപടി.ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, ഒരു കംപ്ലെയ്ന്‍റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ എന്നാണ് ഗോപി ചോദിക്കുന്നത്.

ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നും ഗോപി സുന്ദർ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം –

“ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, ഒരു കംപ്ലെയ്ന്‍റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം”- ഗോപി സുന്ദര്‍ പോസ്റ്റില്‍ പൊട്ടിത്തെറിക്കുന്നു.

Abin Sunny

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

1 hour ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

3 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

4 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

4 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

5 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

16 hours ago