Film News

പാപ്പന്‍ വിജയത്തിനൊപ്പം മറ്റൊരു സന്തോഷവാര്‍ത്തയും; പുതിയ വണ്ടി സ്വന്തമാക്കി ഗോകുല്‍ സുരേഷ്

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്‍. അച്ഛനും മകനും ഒന്നിച്ച് എത്തിയപ്പോള്‍ സിനിമ അടിപൊളിയായിട്ടുണ്ട് എന്നാണ് കണ്ടവര്‍ പറഞ്ഞത്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ 29നാണ് സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ മികച്ച പ്രതികരണം നേടി സിനിമ മുന്നേറുന്നതിനിടെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പുത്തന്‍ വണ്ടി സ്വന്തമാക്കിയിരിക്കുകയാണ് ഈ താരപുത്രന്‍. നേരത്തെ മഹീന്ദ്രയുടെ ഥാര്‍ ഗോകുല്‍ വാങ്ങിയിരുന്നു. എക്സ്യുവി 700 ആണ് ഗോകുല്‍ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്.

- Advertisement -


എക്‌സ്‌യുവി 700 എഎക്‌സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്‌സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ വാഹനത്തില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണ് സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.

ഗോകുലിന് വണ്ടിയോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ മനസിലായതാണ്. മുമ്പ് മഹീന്ദ്രയുടെ ഥാര്‍ താരം വാങ്ങിച്ചിരുന്നു. അതേസമയം ഗോകുലും സുരേഷ് ഗോപിയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പന്‍. ഇതിനോടകം 40 കോടിയിലേറെ കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും പാപ്പന്‍ നേടി കഴിഞ്ഞു.


കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പാപ്പന്‍ 18 കോടിയോളം രൂപ നേടിയിരുന്നു. ഇതോടെ സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി പാപ്പന്‍ മാറിക്കഴിഞ്ഞു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പനില്‍ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറഞ്ഞു.

 

 

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

6 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

7 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago