World

86 അടി ഉയരമുള്ള തിരമാലയ്ക്ക് മുകളിലൂടെ സര്‍ഫിംഗ്; യുവാവിനെ തേടിയെത്തിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; വിഡിയോ

കാഴ്ചക്കാരെ അമ്പരപ്പിച്ച് 86 അടി ഉയരമുള്ള രാക്ഷസ തിരമാലയ്ക്ക് മുകളിലൂടെ യുവാവിന്റെ സാഹസിക സര്‍ഫിംഗ്. 86 അടി ഉയരമുള്ള തിരമാലയ്ക്ക് മുകളിലൂടെയാണ് സെബാസ്റ്റ്യന്‍ സ്റ്റഡ്‌നര്‍ എന്ന ജര്‍മന്‍കാരന്‍ സര്‍ഫിംഗ് നടത്തിയത്. ഈ സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായി സെബാസ്റ്റിയന്‍.

- Advertisement -

2020 ഒക്ടോബറിലാണ് സ്റ്റഡ്‌നര്‍ 26.21 മീറ്റര്‍ (86 അടി) ഉയരമുള്ള തിരമാലയ്ക്ക് മുകളിലൂടെ സര്‍ഫിംഗ് നടത്തിയത്. എന്നാല്‍ ഈ മാസം 24നാണ് അദ്ദേഹത്തിന് ഔദ്യോഗികമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച വിവരം പുറത്തുവരുന്നത്. ഇതേ പ്രകടനത്തിന് റെഡ് ബുള്‍ ബിഗ് വേവ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്റ്റഡ്‌നര്‍ക്ക് ലഭിച്ചിരുന്നു.

മുപ്പത്തിയേഴുകാരനായ സ്റ്റഡ്‌നറിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് സര്‍ഫിംഗ്. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തിന് സര്‍ഫിംഗ് പഠിക്കാനായത്. പതിമൂന്നാം വയസില്‍ സര്‍ഫിംഗ് പടിക്കാന്‍ ഹവായിലേക്ക് പോകണമെന്ന ആവശ്യവുമായി സ്റ്റഡ്‌നര്‍ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ അന്നവര്‍ അതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് പതിനാറാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം സ്റ്റഡ്‌നര്‍ സര്‍ഫിംഗ് പഠിക്കാന്‍ ഹവായിലേക്ക് പോകുകയായിരുന്നു.

Rathi VK

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

46 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

1 hour ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago