Film News

ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ചു മാന്യത പാലിക്കണം; നടി ഗായത്രി

കുറച്ചു ദിവസം മുന്‍പാണ് നടി ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചത്, അപകടത്തിന് പിന്നാലെ ഗായത്രിയും സുഹൃത്തും വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു . പിന്നാലെ മറ്റുള്ളവര്‍ ഗായത്രിയുടെ വണ്ടിയെ ഫോളോ ചെയ്ത് പിടികൂടുകയും ചെയ്തു . ഇവിടെ നിന്നും ഒരാള്‍ പകര്‍ത്തി വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായിരുന്നു. ഇപ്പോഴും ഇതിന്റെ പേരില്‍ ഗായത്രിക്ക് നേരേയുള്ള വിമര്‍ശനം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഇതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് ഗായത്രി തന്നെ ലൈവില്‍ എത്തിയിരുന്നു . എന്നാല്‍ ഇതിന് താഴെയും നടിക്കുനേരെ ട്രോളുകളും പരിഹാസങ്ങളും വന്നുകൊണ്ടിരുന്നു.

- Advertisement -

പിന്നാലെ മറ്റ് അഭിമുഖങ്ങളില്‍ വീണ്ടും ഇതിന്റെ സത്യാവസ്ഥ നടി പറഞ്ഞിരുന്നു. എന്നാല്‍ പല വീഡിയോയിലും തന്റെ തെറ്റ് പൂര്‍ണമായി സമ്മതിക്കാതെ സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു നടി . ഇതുതന്നെയായിരുന്നു പ്രേക്ഷകരെയും ചൊടിപ്പിച്ചത്. അപകടമുണ്ടാകുന്നത് സ്വാഭാവികം , എന്നാല്‍ നിര്‍ത്താതെ പോയത് വളരെ മോശമായ കാര്യമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ഗായത്രിക്ക് നേരെയുള്ള ട്രോളുകള്‍ക്ക് ഒരു കുറവുമില്ല. ഇപ്പോള്‍ താരത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. വണ്ടി ഓടിക്കുന്ന സമയത്ത് ഞാന്‍ മദ്യപിച്ചിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു , സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് എല്ലാത്തരം നുണകളും പറയാന്‍ കഴിയും . എന്നാല്‍ അപ്പോള്‍ സ്ഥലത്തെത്തിയ പൊലീസിന് അറിയാം ഇതിന്റെ സത്യാവസ്ഥ , കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല , ആര്‍ക്കും പരിക്കും ഇല്ല നടി പറഞ്ഞു. പൊതുവായി ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ചു മാന്യത പാലിക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും ഗായത്രി പറയുന്നു.

എന്റെ കുടുംബം തന്നെ സംഭവുമായി ബന്ധപ്പെട്ട് എന്നെ വഴക്കു പറഞ്ഞിരുന്നു . എനിക്കറിയാം രണ്ടുദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ട്രോള്‍ ചെയ്യപ്പെടും, അതിനുശേഷം അവര്‍ക്ക് പുതിയൊരാളെ ലഭിക്കും അപ്പോള്‍ അവര്‍ എന്നെ മറക്കും ഗായത്രി പറഞ്ഞു.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

4 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

4 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

4 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

5 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

5 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

6 hours ago