Bigboss

ജാസ്മിൻ ഇറങ്ങി പോയി.പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചോണ്ടാണ് ഓടി ജാസ്മിൻ,ശ്രീതുവിന് പിന്തുണ കൊടുത്ത് ഗബ്രി

മലയാളം ബിഗ്ബോസ് 50 ദിവസം പിന്നിട്ടിരിക്കുകയാണ്.കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല,എന്നാലും ജാസ്മിൻ ഗബ്രി കോമ്പോ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.അതേ സമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മിലുള്ള ഈ സൗഹൃദം ഉടൻ വേർപിരിഞ്ഞേക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പരസ്പരം പിന്തുണച്ചിരുന്ന ഇരുവരും പലപ്പോഴും തർക്കിക്കുന്ന സംഭവങ്ങൾ പതിവായതോടെയാണ് ആരാധകർ ഈ സംശയം പങ്കിട്ടത്.ഗെയിമിനെ വിലയിരുത്തി ഗബ്രി നടത്തിയ പരാമർശമാണ് സംഭവങ്ങളുടെ തുടക്കം. ‘സ്മിനൊപ്പമുള്ള ടീമില്‍ ശ്രീതു ഉണ്ടായിരുന്നെങ്കില്‍ അവരുടെ ടീമിന് കുറച്ച് കൂടി ഗുണം ചെയ്തേനെ എന്ന ഗബ്രിയുടെ കമന്റാണ് ജാസ്മിനെ ചൊടിപ്പിച്ചത്.

- Advertisement -

നിങ്ങള്‍ നാല് പേരടങ്ങുന്ന ടീമാണ് ഗെയിം കളിച്ചിരുന്നതെങ്കിൽ നിങ്ങൾ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ് എന്ന് ഗബ്രി ആവർത്തിച്ചു. ഇതോടെ കലിപൂണ്ട ജാസ്മിൻ കഴിഞ്ഞ ആഴ്ച നാല് പേരടങ്ങുന്ന ടീമായിരുന്നില്ലെന്നും ശ്രീതു ക്യാപ്റ്റനായിരുന്നെന്നും മറുപടി നൽകി. അതോടെ ഗബ്രി തന്റെ വാദം വീണ്ടും ഉയർത്തി. എന്നാൽ ജിന്റോയും ഇതാണ് പറഞ്ഞതെന്നും, അത് തന്നെയാണ് നീയും പറയുന്നതെന്നും ജാസ്മിൻ പറഞ്ഞു.ഇതോടെ ജിന്റോ പറഞ്ഞത് എനിക്കെങ്ങനെ അറിയാനാണെന്നും ഞാൻ എനിക്ക് തോന്നിയതാണെന്നും ജിന്റോ പറഞ്ഞതിന് അവനോട് പോയിട്ട് ചോദിക്കൂവെന്നും ഗബ്രി മറുപടി നൽകി. ഇതിനിടയിൽ ശ്രീതു എത്തി പ്രശ്നത്തിൽ ഇടപെട്ടു.

ഡെൻ ടീമാണ് ഗെയിമിൽ പങ്കെടുത്തതെങ്കിൽ നിങ്ങൾക്ക് അഡ്വാന്റേജ് ഉണ്ടാകുമെന്നാണ് ഞാൻ പറഞ്ഞതെന്ന് ശ്രീതുവിനോട് ഗബ്രി പറഞ്ഞു. എന്നാൽ അങ്ങനെയല്ല ഗബ്രി പറഞ്ഞത് എന്ന് ജാസ്മിൻ ഇടപെട്ടു. ഇതോടെ നിന്നോടല്ല ഞാൻ ശ്രീതുവിനോടാണ് സംസാരിക്കുന്നതെന്നായി ഗബ്രി. ‘നിങ്ങളുടെ ടീമിന് അഡ്വാന്റേജ് ഉണ്ടാകുന്ന കാര്യമല്ലേ ഞാൻ ഡൈനിങ് ടേബിളിൽ വെച്ച് പറഞ്ഞത്, ഒന്നത് മനസിലാക്കിക്കൊടുക്ക്’, ഗബ്രി ശ്രീതുവിനോടായി പറഞ്ഞു.
ഞാൻ പറഞ്ഞതിൽ വ്യക്തമായി ഉറച്ച് നിൽക്കുന്നു. ശ്രീതു ടീമിലുണ്ടായിരുന്നുവെങ്കിൽ സ്പീഡിൽ കുറച്ചൂടെ നിങ്ങൾക്ക് അഡ്വാൻഡേജ് ഉണ്ടായേനെ.മാത്രമല്ല ഇവൾക്ക് അന്ന് ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നു. അവൾക്ക് ഓടാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. തലകറങ്ങി പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചോണ്ടാണ് ഓടിക്കൊണ്ടിരുന്നത്’,ഗബ്രി പറഞ്ഞു. ഇത് കേട്ട് കലി തുള്ളി തലയണ വലിച്ചെറിഞ്ഞ് ജാസ്മിൻ മുറിയിൽ നിന്നും ഇറങ്ങിപോയി.

Anusha

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

4 mins ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

2 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

4 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

15 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

16 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

17 hours ago