Videsham

1600 കോടിക്ക് ലോകത്തിലെ ഏറ്റവും വലിയ പ്രാണി വളർത്തൽ കേന്ദ്രം ഒരുങ്ങുന്നു, എന്തിനാണ് പ്രാണികളെ വളർത്തുന്നത്? ഇവിടെ വായിക്കാം

ലോകത്തിലെ ഏറ്റവും വലിയ പ്രാണി വളർത്തൽ കേന്ദ്രം ഫ്രാൻസിൽ ഒരുങ്ങുകയാണ്. 224 മില്യൻ ഡോളർ ചിലവിലാണ് ഈ കേന്ദ്രം ഒരുക്കുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 1500 കോടി രൂപ.

- Advertisement -

യെൻസക്റ്റ് എന്ന കമ്പനി ആണ് ഇത്തരത്തിൽ ഒരു ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. റോബർട്ട് ഡൗണി അടക്കമുള്ള ഹോളിവുഡ് താരങ്ങളിൽ നിന്നും ഫണ്ട് പിരിച്ച് കൊണ്ടാണ് ഇവർ ഇത്തരത്തിൽ ഒരു പ്രാണി വളർത്തൽ കേന്ദ്രം ആരംഭിക്കുന്നത്. ഫ്രാൻസിൽ ഇത്തരത്തിൽ തുടങ്ങുന്ന രണ്ടാമത്തെ പ്രാണി വളർത്തൽ കേന്ദ്രം കൂടിയാണ് ഇത്.

ഈ കേന്ദ്രത്തിൽ നിന്നും മീൽവേംസ് എന്ന പ്രാണിയെ ആയിരിക്കും വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നത്. വളമായും, കന്നുകാലികളുടെ തീറ്റ ആയും ഉപയോഗിക്കാവുന്ന ഒരു തരത്തിലുള്ള പ്രാണി ആണ് ഇത്.

2022 വർഷത്തോടെ ആണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്. ഒരു ലക്ഷം ടൺ പ്രോഡക്ടുകൾ ആയിരിക്കും ഇവിടെനിന്നും ഒരുങ്ങുന്നത്. ഓയിൽ രൂപത്തിലും, പൊടി രൂപത്തിലും ആയിരിക്കും പ്രാണികളെ പ്രോസസ് ചെയ്ത് എടുക്കുന്നത്.

വളരെ ചുരുങ്ങിയ സ്ഥലം മാത്രമായിരിക്കും ഈ പദ്ധതിക്ക് വേണ്ടി ചെലവാക്കുന്നത്. 500 പേർക്ക് തൊഴിൽ അവസരം കൂടി സൃഷ്ടിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു ആശയം ഫ്രാൻസിൽ ഇപ്പോൾ പ്രാവർത്തികമാകുന്നത്.

40 അടി ഉയരത്തിൽ ഉള്ള ഒരു മരത്തിൽ ആയിരിക്കും പ്രധാനമായി പ്രാണികളെ വളർത്തുക. 40,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് ആയിരിക്കും ഈ മരം സ്ഥാപിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രാണി വളർത്തൽ കേന്ദ്രം എന്ന ബഹുമതി കൂടി ഈ കേന്ദ്രം തുടങ്ങുന്നതോടെ കരസ്ഥമാക്കും. മാത്രവുമല്ല ലോകത്തിലെ ഏക കാർബൺ ന്യൂട്രൽ ഫാം കൂടി ആയിരിക്കും ഇത്.

2016 വർഷത്തിൽ ഫ്രാൻസിൽ ഇവർ ഇത്തരത്തിൽ മറ്റൊരു കമ്പനി കൂടി തുടങ്ങിയിരുന്നു. ദശലക്ഷക്കണക്കിന് കിലോയോളം പ്രോഡക്ടുകൾ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഡിമാൻഡ് കൂടിയതോടെ ആണ് ഇവർ ഇപ്പോൾ മറ്റൊരു സ്ഥാപനം കൂടി ആരംഭിക്കുവാൻ പദ്ധതിയിടുന്നത്.

“പ്രാണി വളർത്തൽ എന്നത് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ്. കന്നുകാലികളെ നല്ലരീതിയിൽ വളർത്തുന്നതിന് വേണ്ടി ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ഇതേ കന്നുകാലികളിൽ നിന്നു തന്നെയാണ് നമ്മൾ നമുക്ക് ആവശ്യമുള്ള ഭക്ഷണം എടുക്കുന്നത്, ഇതേ കന്നുകാലികൾ നമുക്കും ഭക്ഷണമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതി ആത്യന്തികമായി ഉപയോഗപ്പെടുന്നത് മനുഷ്യർക്ക് തന്നെ ആയിരിക്കും” – കമ്പനി അവകാശപ്പെടുന്നു.

Athul

Recent Posts

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

41 mins ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

2 hours ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

13 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

13 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

13 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

14 hours ago