World

ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്. ഫ്‌ളോറിഡയിലെ മാര്‍ അ ലാഗോ എസ്റ്റേറ്റിലാണ് എഫ്.ബി.ഐ ഏജന്റുമാര്‍ റെയ്ഡ് നടത്തുന്നത്. ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ എസ്റ്റേറ്റ് നിലവില്‍ എഫ്.ബി.ഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു.

- Advertisement -

ഇത് തികച്ചും അന്യായമാണ്. നീതിന്യായ വ്യവസ്ഥയുടെ ആയുധവത്ക്കരണമാണ്. 2024ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കരുതെന്ന് ആഗ്രഹമുള്ള തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ ആക്രമണമാണിതെന്നും ട്രംപ് പറഞ്ഞു. റെയ്ഡ് നടക്കുന്നുണ്ടെന്നോ എന്തിനാണ് റെയ്‌ഡെന്നോ എഫ്.ബി.ഐ വ്യക്തമാക്കിയിട്ടില്ല.

മാര്‍-എ-ലാഗോയിലേക്ക് അയച്ച രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാര്‍ കോടതിയുടെ അംഗീകൃത തിരച്ചില്‍ നടത്തുകയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒന്നിലധികം യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ ട്രംപിന്റെ ഫ്‌ളോറിഡ എസ്റ്റേറ്റില്‍ നിന്ന് 15 പെട്ടി രേഖകള്‍ കണ്ടെടുത്തതായി നാഷണല്‍ ആര്‍ക്കൈവ്സ് വ്യക്തമാക്കിയിരുന്നു.

Rathi VK

Share
Published by
Rathi VK
Tags: Donald trump

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

6 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

7 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

8 hours ago