Film News

മുന്‍ മന്ത്രി കെകെ ശൈലജയും വെള്ളിത്തിരയിലെത്തുന്നു; വെള്ളരിക്കാപ്പട്ടണം പ്രേക്ഷകരിലേക്ക്

നവാഗത സംവിധായകന്‍ മനീഷ് കുറിപ്പ് ഒരുക്കിയ വെള്ളരിക്കാപ്പട്ടണം എന്ന സിനിമ റിലീസിനായി ഒരുങ്ങുകയാണ്. തീര്‍ത്തും എല്ലാം കൊണ്ട് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും വെള്ളരിക്കാപട്ടണം എന്നാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മംഗലശ്ശേരി മൂവീസ് ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിക്കുന്ന സിനിമയാണ് ഇത്.

- Advertisement -

കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും , ഒപ്പം തന്നെ ചെറുപ്പക്കാരുടെ സ്വാതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പൊതുവഴിയിലൂടെ ജീവിതവിജയം നേടിയെടുക്കുന്ന അനുഭവം, ഇതെല്ലാം അടങ്ങിയതാണ് ഈ ചിത്രം. യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ചില രംഗങ്ങളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണം നടന്നത് വെള്ളായണി, ആലപ്പുഴ , പത്തനാപുരം , പുനലൂര്‍ എന്നിവിടങ്ങളില്‍ വെച്ചാണ്. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണര്‍ത്തുന്ന വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍ മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരുന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം.

നിര്‍മ്മാണം മോഹന്‍ കെ കുറുപ്പ് ,ക്യാമറ ധനപാല്‍, സംഗീതം ശ്രീജിത്ത് ഇടവന, ഗാനരചന കെ ജയകുമാര്‍, മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍ വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ് ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ് അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് മഹാദേവന്‍, സി ജി വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍ സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട് ബാലു പരമേശ്വര്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍, പരസ്യകല കൃഷ്ണപ്രസാദ് കെ വി, സെക്കന്റ് യൂണിറ്റ് ക്യാമറ വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍ ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

 

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

6 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

7 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago