ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ നടനും അവതാരകനുമായ ഫിറോസ് ഖാൻ. ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും അഡ്വാൻസ് അടക്കം കിട്ടിയതിന് ശേഷം ഷിയാസ് അത് ഇല്ലാതാക്കിയെന്നും ഫിറോസ് വെളിപ്പെടുത്തി.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’ഫാഷൻ ഷോയിൽ ഗസ്റ്റായിട്ടും അല്ലാതെയുമൊക്കെ ഞാൻ പോകാറുണ്ട്. അത്യാവശ്യം നല്ല പേമെന്റും കിട്ടാറുമുണ്ട്. എന്നാൽ പറഞ്ഞുറപ്പിച്ച ചില ഷോകൾ അടുത്തിടെ ക്യാൻസലായിപ്പോയി. ഷിയാസ് കരീം ആയിരുന്നു അതിന് പിന്നിൽ. എന്നെ വിളിച്ച ഫാഷൻ ഷോകളിൽ ഗസ്റ്റായിട്ട് ഷിയാസിനേയും വിളിച്ചിരുന്നു. ഷിയാസിനെ ഉൾപ്പെടുത്തി അതിന്റെ പോസ്റ്ററും ഇറങ്ങിയിരുന്നു. അതിന് ശേഷമാണ് എന്നെ ഷോയിലേക്ക് വിളിച്ചത്. അവർ ചോദിച്ചത് ഷിയാസ് ഉണ്ട് , പ്രശ്നം ഉണ്ടോയെന്നാണ്, ഞാൻ ചോദിച്ചു ഷിയാസ് ഉണ്ടെങ്കിൽ എനിക്കെന്താണ്, മാധ്യമങ്ങൾ പലതും പറയും പക്ഷേ അദ്ദേഹവുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇനി അയാളോട് വിരോധമുണ്ടെങ്കിൽ തന്നെ ഞാനെന്തിനാണ് പേടിച്ചോടുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അങ്ങനെ അവർ എനിക്ക് അഡ്വാൻസ് അക്കൗണ്ടിൽ ഇട്ട് തന്നു.
ഇത് അറിഞ്ഞിട്ട് ഫിറോസ് ഉണ്ടെങ്കിൽ ഞാൻ വരില്ലെന്ന് ഷിയാസ് കരീം അവരെ അറിയിച്ചു. പബാലിശമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. നമ്മൾ ഒരുമിച്ച് വന്ന് കഴിഞ്ഞാൽ കാമറയൊക്കെ നമ്മളെ സൂം ചെയ്ത് അത് വേറെ ചർച്ചയ്ക്ക് വഴിവെക്കുമെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇത് ഷോയുടെ ആളുകൾ എന്നോട് പറഞ്ഞു. ഉടൻ തന്നെ ഞാൻ അവനെ വിളിച്ചു. എന്നാൽ അവൻ ഫോണെടുത്തില്ല. അങ്ങനെ ഞാൻ മെസേജ് അയച്ചു, എന്താണ് നിനക്ക് എന്നോട് പ്രശ്നമെന്ന് ചോദിച്ചു. പിന്നാലെ ഞാൻ സജ്നയെ വിളിച്ചു, അവൻ എന്റെ കഞ്ഞിയിൽ പാറ്റയിടുകയാണ്, എന്റെ വർക്കുകൾ കളയുകയാണ് നീ അവനോട് എന്നെ വിളിക്കാൻ പറയെന്ന് പറഞ്ഞു. സജ്ന അവനെ വിളിച്ച് അവനെ വഴക്ക് പറഞ്ഞെന്ന് തോന്നുന്നു അവൻ തിരിച്ച് വിളിച്ചു എന്നെ.
പക്ഷേ അവൻ എന്ത് തരത്തിലും അടുക്കുന്നില്ല. നിങ്ങളുള്ള പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. ഇതോടെ ഞാൻ ചോദിച്ചു നിനക്ക് എന്നെ പേടിയുണ്ടോയെന്ന്. അപ്പോൾ അവൻ പ്രകോപിതനായി, പേടിയില്ല, നിങ്ങൾ എവിടെ ഉണ്ട് ഞാൻ അവിടെ വരാം എന്ന് ഗുണ്ടായിസം പോലെ സംസാരിച്ചു. അതിന്റെ ആവശ്യം പോലും ഇല്ലെന്ന് സംസാരിച്ചിട്ടും പുള്ളി അടുക്കുന്നില്ല. അവസാനം ഞാൻ പറഞ്ഞു നീ ചെയ്യുന്നത് ശരിയല്ല, ഇതിനുള്ള തിരിച്ചടി നിനക്ക് സൃഷ്ടാവ് തരുമെന്ന്. അങ്ങനെ ആ കോൾ കട്ട് ചെയ്തു.ഷിയാസ് കരീം ഞാനും സജ്നയും തമ്മിലുള്ള ഡിവോഴ്സിന് കാരണക്കാരനേ അല്ല. മുൻപ് ഷിയാസിന്റെ മുൻ കാമുകിയുമായുള്ള ഒരു ചിത്രം ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ആ സംഭവം പുള്ളി തെറ്റിധരിച്ചതാകാം. അതായിരിക്കാം കാരണം എന്നാണ് ഞാൻ കരുതുന്നത്