അല്ലു അര്ജുന് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേ ഇതിലെ പാട്ടും ഹിറ്റായിരുന്നു. ഇതിനൊപ്പം തന്നെ അല്ലുവിന്റെ പ്രത്യേകത തരം ആക്ഷനും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. താടിയിലൂടെ കൈ ഉരസി പോകുന്ന അല്ലുവിന്റെ സ്റ്റൈല്‍ അനുകരിച്ച് നിരവധി പേര് എത്തി. അതുപോലെ ചിത്രത്തിലെ പാട്ടിലെ ഓരോ സ്റ്റപ്പും എണ്ണി പെറക്കി നോക്കിയാലും അതിലെല്ലാം ഓരോ പ്രത്യേകത ഉണ്ട്.
എന്നാല്‍ കുറച്ച് പുറകോട്ട് നോക്കിയാല്‍ മാരി ടുവിലെ റൗഡി ബേബി എന്ന് തുടങ്ങുന്ന ഗാനത്തിന് നടി സായി പല്ലവിയും പുഷ്പയിലെ അല്ലുവിന്റെ അതേ ആക്ഷന്‍ കാണിക്കുന്നുണ്ട്. പുഷ്പയിലെ അല്ലുവിന്റെ ആക്ഷന്‍ ഹിറ്റായതോടെ സായി പല്ലവിയുടെ ആക്ഷനും തേടി ആളുകള്‍ യൂട്യൂബില്‍ എത്തി.
അതേസമയം ഊ അണ്ടവാ ഉണ്ടാക്കിയ ഓളം റൗഡി ബേബിയും ഉണ്ടാക്കിയിരുന്നു. പാട്ടിലെ ധനുഷിന്റെ ചില സ്റ്റെപ്പുകള്‍ കടത്തിവെട്ടിയായിരുന്നു സായി പല്ലവിയുടെ ഡാന്‍സ്. ഡാന്‍സില്‍ എന്നും മുന്നില്‍ നില്ക്കുന്ന താരങ്ങളാണ് സായിപല്ലവിയും അല്ലു അര്‍ജുനും. പലപ്പോഴും വേറിട്ട സ്റ്റെപ്പുകള്‍ തങ്ങളുടെ ചിത്രത്തില്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
അതേസമയം പുഷ്പ കാണിച്ച അതേ ആക്ഷന്‍ തന്നെയല്ലേ സായി കാണിച്ചത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഇതോടെ റൗഡി ബേബി പാട്ട് വീണ്ടും സെര്‍ച്ച് ചെയ്ത് ആരാധകരും എത്തി. അതേസമയം അല്ലു അര്‍ജുനെ സൂപ്പര്‍ സ്റ്റാറാക്കി ആര്യ ഒരുക്കിയ സുകുമാറാണ് പുഷ്പയും സംവിധാനം ചെയ്യ്തത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.