Categories: featured

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; രാത്രിയില്‍ കുടുംബം എത്തിപ്പെട്ടത് വെള്ളക്കെട്ട് നിറഞ്ഞ പാടത്ത്

ഗൂഗിള്‍ മാപ്പ് നോക്കിയുള്ള യാത്രയില്‍ പലര്‍ക്കും അബദ്ധം പിണയാറുണ്ട്. മലപ്പുറത്ത് ഒരു കുടുംബത്തിന് അത്തരത്തില്‍ സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്കായിരുന്നു തിരൂര്‍ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റര്‍ മാത്രമുള്ള ദൂരം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സഞ്ചാരം. യാത്ര എത്തിപ്പെട്ടതാകട്ടെ പാലച്ചിറയിലെ കുത്തനെയുള്ള ഇറക്കത്തില്‍. പിന്നെ വഴി അവസാനിച്ചു. തൊട്ടുമുന്നിലുള്ളത് വെള്ളക്കെട്ട് നിറഞ്ഞ പാടം.

- Advertisement -

രാത്രി സമയം ആള്‍ പാര്‍പ്പില്ലാത്ത സ്ഥലത്ത് നിന്ന് ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് റോഡിലേക്ക് തിരിച്ച് നടന്നു. മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് ഇവര്‍ യാത്ര തുടര്‍ന്നത്. പിറ്റേന്ന് രാവിലെ പ്രദേശവാസികള്‍ ചേര്‍ന്ന് പ്രയാസപ്പെട്ടാണ് കാര്‍ റോഡിലേക്ക് എത്തിച്ചത്.

സമാന സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടൊയോട്ട ഫോര്‍ച്യൂണറില്‍ കേരളം സന്ദര്‍ശിക്കാനെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ തോട്ടിലേക്ക് പതിച്ചിരുന്നു. കഴിഞ്ഞ മെയില്‍ കുറുപ്പന്തറയിലാണ് സംഭവം നടന്നത്. കുറപ്പന്തറ കല്ലറ റോഡില്‍ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് കാര്‍ വീണത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയതായിരുന്നു വിനോദസഞ്ചാരികളുടെ കുടുംബം. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ഇവര്‍. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴികള്‍ക്കായി അവര്‍ ഗൂഗിള്‍ മാപ്പ് പിന്തുടരുകയായിരുന്നു. വാഹനം കുറുപ്പന്തറ കടവില്‍ എത്തിയപ്പോള്‍ നേരെ പോകാന്‍ മാപ്പ് നിര്‍ദേശിച്ചു. എന്നാല്‍, ഡ്രൈവര്‍ നിര്‍ദേശം പാലിച്ചതോടെ കാര്‍ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു.

Rathi VK

Recent Posts

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

6 mins ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

19 mins ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

3 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago