ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച ടൂറിസ്റ്റ് സംഘം ചെന്നുവീണത് തോട്ടില്‍. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം കോട്ടയം കുറുപ്പന്തറയിലാണ് സംഭവമുണ്ടായത്.
കര്‍ണാടക സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. യാത്ര ആരംഭിച്ചത് മുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് കുടുംബം സഞ്ചരിച്ചത്. കുറുപ്പന്തറ കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഗൂഗിള്‍ മാപ്പ് വഴി ഫോണിലൂടെ ലഭിച്ച നിര്‍ദേശം. മുന്നിലെ വളവ് നോക്കാതെ വാഹനമോടിച്ച ഡ്രൈവര്‍ അടക്കം ചെന്നുവീണത് തോട്ടില്‍.
ഓടികൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടര്‍ന്ന് കാര്‍ തള്ളി കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടി വലിച്ചാണ് കാര്‍ തോട്ടില്‍ നിന്ന് കരയ്ക്കെത്തിച്ചത്.