തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ടാണ്.10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ മലയോരങ്ങൾ വഴിയുള്ള യാത്രകൾ ഒഴിവാക്കണം എന്നും അറിയിപ്പുണ്ട്.