Film News

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉപ്പും മുളകിന്റെ രണ്ടാംഭാഗം എത്തുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായിരുന്നു ഉപ്പും മുളകും, ഇതിനെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് പ്രേക്ഷകര്‍ക്ക്, മലയാളികള്‍ ഇത്ര കണ്ട് ആഘോഷിച്ച പരമ്പര വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. എന്നാല്‍ പകുതി വെച്ച് സീരിയല്‍ നിര്‍ത്തിയത് പലരെയും വേദനിപ്പിച്ചിരുന്നു. വീണ്ടും ഉപ്പും മുളകും തിരിച്ച് വരും എന്ന് പറഞ്ഞെങ്കിലും വന്നില്ല. സ്‌ക്രീനില്‍ നിന്നും പോയിട്ട് ഒരു വര്‍ഷം ആവുമ്പോഴും ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ഉണ്ട് പ്രേക്ഷക മനസില്‍.

- Advertisement -

എന്നാല്‍ ഇപ്പോള്‍ ഉപ്പും മുളകിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍ മൊത്തത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പരമ്പര എത്തുന്നത്. നേരത്തെ ഓണത്തോട് അടുപ്പിച്ച് ഇതിന്റെ പരസ്യം പുറത്തുവന്നിരുന്നു. നിമിഷന്നേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്.


ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവര്‍ ആയിരുന്നു ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങള്‍ . നിമിഷന്നേരം കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. രണ്ടാം വരവിലും ഇവരെല്ലാം ഉണ്ട്.


എരിവും പുളിയും എന്ന പേരിലായിരിക്കും പുതിയ പരമ്പര എത്തുക എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവിടെ അച്ചായനും അച്ചായത്തിയും ആയിട്ടാണ് ബാലുവും നീലുവും എത്തുന്നത്. എല്ലാ കഥാപാത്രങ്ങളിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ട് . അതേസമയം സി കേരളത്തിലാണ് പരിപാടി സംപ്രേഷണം ചെയ്യുക. നേരത്തെ ഫ്‌ലവേഴ്‌സ് ചാനലില്‍ ആയിരുന്നു ഉപ്പും മുളകും അവതരിപ്പിച്ചിരുന്നത്.

 

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

7 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

7 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

8 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

8 hours ago