Social Media

അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും അഭിനയത്തില്‍ നിന്നും അവധി എടുത്തതും; സീരിയല്‍ വിട്ടതിന്റെ കാരണം വ്യക്തമാക്കി ശ്രീകല

ഒരു കാലത്ത് ഹിറ്റായിരുന്ന എന്റെ മാനസപുത്രി എന്ന സീരിയല്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു. ഇതിലെ സോഫി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീകല ശശിധരന്‍ ആണ് സോഫിയായി എത്തിയിരുന്നത്. സീരിയല്‍ രംഗത്ത് സജീവമായിരുന്ന സോഫിയ പിന്നീട് പരമ്പരകളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. സീരിയലിന് പുറമെ സിനിമയിലും ചെറിയ വേഷം താരം ചെയ്തിരുന്നു.

- Advertisement -

പിന്നീട് വിവാഹ ശേഷവും ശ്രീകല സീരിയലില്‍ അഭിനയിച്ചെങ്കിലും വൈകാതെ വിദേശത്തേക്ക് പോവുകയായിരുന്നു. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് നടി ലണ്ടനിലേക്ക് പോയത്. ശേഷം താരം കുടുംബ ജീവിതത്തിന്റെ തിരക്കിലാവുകയായിരുന്നു.

കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് സീരിയലിലൂടെയാണ് ശ്രീകല അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ മികച്ച വേഷം ചെയ്‌തെങ്കിലും എന്റെ മാനസപുത്രി പരമ്പരയിലെ സോഫിയ എന്ന കഥാപാത്രമാണ് താരത്തിന്റേതായി ശ്രദ്ധിക്കപ്പെട്ടത്.

അമ്മമനസ്, സ്നേഹതീരം, ഉളളടക്കം, ദേവീ മാഹാത്മ്യം തുടങ്ങിയ പരമ്പരകളിലെല്ലാം നടി തിളങ്ങിയിരുന്നു. പിന്നീട് സീരിയിലില്‍ നിന്നും വിട്ടുനിന്ന ശ്രീകല അതിന്റെ കാരണവും വെളിപ്പെടുത്തിയിരുന്നു. അഭിനയത്തെ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന നടി സീരിയല്‍ മേഘലയില്‍ നിന്നും പോയതും ആരാധകരെ സംങ്കടത്തിലാക്കിയിരുന്നു. ഇപ്പോഴും ശ്രീകലയുടെ വിശേഷങ്ങള്‍ ചോദിച്ച് ആരാധകര്‍ എത്താറുണ്ട്. ഇതിനിടെ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും ചോദിക്കാറുണ്ട്.

എന്നാല്‍ ഇതിനെല്ലാം ഇപ്പോള്‍ ഉത്തരം തന്നിരിക്കുകയാണ് താരം ‘ഇവിടെ വന്ന ശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്, ഒന്നും ഏറ്റെടുത്തിട്ടില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുളള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറെക്കാലം നാട്ടില്‍ തന്നെയായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും അഭിനയത്തില്‍ നിന്നും അവധി എടുത്തതും’ നടി പറയുന്നു.

Anusha

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

2 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

7 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

9 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

20 hours ago