മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയുമെല്ലാമാണ് എലീന പടിക്കല്‍, ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം. ഇവിടെ വെച്ച് തന്റെ പ്രണയത്തെ കുറിച്ച് ഈ താരം തുറന്നു പറയുകയായിരുന്നു. ഷോയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് വിവാഹ നിശ്ചയവും, അതിന് പിന്നാലെ വിവാഹവും കഴിഞ്ഞു.
ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് എലീന, ഇക്കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു , രോഹിത്തിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുകയും ആശംസ അറിയിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള വിശാലമായ പോസ്റ്റ് പങ്കുവയ്ക്കുന്നത് ഇപ്പോഴാണ് എന്ന് മാത്രം.
”പ്രിയപ്പെട്ട ഭര്‍ത്താവേ, നീ എപ്പോഴും അതിശയവും അമൂല്യവുമാണ്. നിനക്ക് ജന്മദിന ആശംസ നേരുന്നതിന് പകരം, ഇത്രയധികം സന്തോഷം നല്കുന്ന ആത്മാവായ നിനക്ക് ജന്മം നല്കിയ അച്ഛനും അമ്മയ്ക്കും ഞാന്‍ എന്നും നന്ദിയുള്ളവളായിരിയ്ക്കും. നിന്നെ കണ്ടുമുട്ടുന്നത് വരെ ഞാന്‍ പേറ്റന്റുകളിലെ ഒരു പ്യൂപ്പ മാത്രമായിരുന്നു. ഇപ്പോള്‍ ഒരു ചിത്ര ശലഭത്തെ പോലെ നിനക്ക് തുറ്റും കറങ്ങുന്നു”
”ഓകെ, ഇപ്പോള്‍ എല്ലാവരും പറയുന്നത് പോലെ, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള് മുപ്പതുകളിലേക്ക് കടക്കുകയാണ്. അതുകൊണ്ട് കുറച്ച് പക്വത കാണിക്കാന്‍ (പരാതി പറയുന്നവര്‍ക്ക് വേണ്ടി മാത്രം) ശ്രമിക്കാം. ഒപ്പം പ്രായമാകുന്തോറും നമുക്ക് കൂടുതല്‍ കുട്ടിത്തമുള്ള ദമ്പതികളാവാം. അതിനൊക്കെ അപ്പുറം ഇത് നമ്മളാണ്. ഹാപ്പി ബെര്‍ത്ത് ഡേ എന്ന് മിസിസ് അലീന പടിക്കല്‍ രോഹിത്ത്’