നടി ദുര്‍ഗ്ഗയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുക്ക് 2025′. ചിത്രത്തിലെ ഗാനം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ നായക വേഷം ചെയ്യുന്നത് നടന് കൃഷ്ണകുമാര്‍ ആണ്. ഈ അടുത്ത് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരുന്നു. വീഡിയോയില്‍ ദുര്‍ഗാ കൃഷ്ണയും നടന് കൃഷ്ണകുമാറും തമ്മിലുള്ള ലിപ്ലോക്ക് രംഗമുണ്ട്. ഇത് സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു . പലരും ഇവിടെ ദുര്‍ഗ്ഗയുടെ ഭര്‍ത്താവ് അര്‍ജുന്റെ പേരും കൂടി എടുത്തിട്ടാണ് വിമര്‍ശിച്ചത്. നാണമില്ലേ സ്വന്തം ഭാര്യയെ മറ്റൊരാള്‍ ലിപ്ലോക്ക് ചെയ്യുന്നത് കാണാന്‍ . തുടങ്ങിയ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്. എന്നാല്‍ മറുവശത്തുനിന്ന് വിമര്‍ശകര്‍ക്കുള്ള മറുപടിയും എത്തിക്കൊണ്ടിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് ദുര്‍ഗ്ഗ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മലയാള സിനിമയില്‍ നായകന്മാര് ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ അത് ഹീറോയിസവും നായികമാര്‍ ചെയ്യുമ്പോള്‍ അതുമോശം കാര്യവുമായി കരുതുന്നത് എന്തുകൊണ്ടാണ്. തന്റെ ജോലി അഭിനയം ആണ്, അത് ഇനിയും തുടരും തന്റെ ഭര്‍ത്താവിന് തന്നെക്കുറിച്ചും ചെയ്യുന്ന ജോലിയെക്കുറിച്ചും കൃത്യമായ ധാരണയുള്ള ആളാണ്. തന്റെ സിനിമകള്‍ ഇഷ്ടമില്ലാത്തവര്‍ അത് കാണേണ്ട, വീട്ടില്‍ ഇരിക്കുന്നവരെ കുറിച്ച് മോശമായി പറയാന്‍ ആര്‍ക്കും അവകാശമില്ല ദുര്‍ഗ്ഗ പ്രതികരിച്ചു.
അതേസമയം ചിത്രത്തിലെ ‘തെയ്തക തെയ്തക’ എന്ന ആഘോഷപ്പാട്ട് ആസ്വാദകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മണികണ്ഠന് അയ്യപ്പ ആണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചത്. വരികള്‍ കുറിച്ചത് നന്ദകുമാര്‍. കൃഷ്ണശങ്കറും ദുര്‍ഗ കൃഷ്ണയും ചേര്‍ന്ന് ‘തെയ്തക’ പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ വൈറലായിരുന്നു.
വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് കൊണ്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ വരവ്. ഇതിനു പിന്നാലെ മറ്റു നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും ദുര്‍ഗ്ഗ എത്തിയിരുന്നു. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദുര്‍ഗ്ഗാ കൃഷ്ണയും അര്‍ജുനും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു വിവാഹ ശേഷവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.