Social Media

എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടേ; മകളെക്കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആയിരുന്നു. താരപുത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗമാവാറുണ്ട് മറിയം. ഇപ്പോള്‍ മകള്‍ക്ക് ആശംസ അറിയിച്ച് ദുല്‍ഖര്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറലാവുന്നത്.

- Advertisement -

‘നമുക്ക് ഈ ഫോട്ടോയെടുപ്പ് എല്ലാ വര്‍ഷവും ചെയ്യണം മറിയ, എന്ത് പറയുന്നു? നിന്നില്‍ നിന്ന് ദൂരെ ആയിരിക്കുമ്പോഴൊക്കെ ഞാന്‍ ഏറ്റവുമധികം ചെയ്യുന്നത്, നീ ജനിച്ച അന്നു മുതലുള്ള ഫോട്ടോകള്‍ കാണുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് പോകുമ്പോള്‍ പപ്പയ്ക്ക് ആ അകല്‍ച്ച മാറ്റാനുള്ള ഏക പോംവഴി അതാണ്. അക്കൂട്ടത്തില്‍ ഈ ചിത്രങ്ങള്‍ എന്റെ ഹൃദയത്തോടെ വളരെയധികം ചേര്‍ന്നിരിക്കുന്നു.,’ ദുല്‍ഖര്‍ മകള്‍ക്കായി എഴുതി.

‘മറ്റൊരു ലോക്ക്ഡൗണ്‍ പിറന്നാള്‍ ആണ് ഇത്. നിനക്കൊപ്പം ഇന്ന് കൂട്ടുകാര്‍ ആരുമില്ല. എന്നാലും ഇന്ന് വളരെ സന്തോഷവതിയായ കുഞ്ഞായിരുന്നു നീ. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല. നീയാണ് ഞങ്ങളുടെ ആനന്ദവും അനുഗ്രഹവും, ഞങ്ങളുടെ പുഞ്ചിരിയും ചിരിയുമെല്ലാം നീയാണ്,’ എന്നും ഡിക്യു പറയുന്നു.

‘പിറന്നാള്‍ ആശംസകള്‍ ഡാര്‍ലിംഗ് . നാല് വയസുകാരി. ഇനി ഒരു വര്‍ഷം മുഴുവന്‍ നീ അടുത്ത ജന്മദിനത്തിനായി കാത്തിരിക്കും എന്ന് ഞങ്ങള്‍ക്കറിയാം.  Boobootum, , നിന്റെ സ്‌പെഷ്യല്‍ ദിവസം കൂടുതല്‍ സ്‌പെഷ്യല്‍ ആയി എന്ന് കരുതുന്നു,’ എന്നാണ് മകള്‍ക്കായി ദുല്‍ഖര്‍ കുറിച്ചത്.

സിനിമാ മേഘലയില്‍ നിന്നടക്കം നിരവധി പേരാണ് മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നത്.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

3 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

3 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

4 hours ago