Film News

മൈനസ് ഇരുപത്തിയഞ്ച് ഡിഗ്രിയിൽ തണുത്തുവിറച്ച് ദുൽഖർ. താരം നായകനാവുന്ന പുതിയ ചിത്രം ചിത്രീകരിക്കുന്നത് ലോകപ്രശസ്തമായ ഈ സ്ഥലത്ത്!

മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ് താരം. ബോളിവുഡിലും താരം അഭിനയിക്കുന്നുണ്ട്. താരം നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രമാണ് മഹാനദി. ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയാണ് താരം. സീതാരാമം എന്നാണ് ഈ ചിത്രത്തിൻറെ പേര്.

- Advertisement -

പ്രശസ്ത സംവിധായകൻ ഹനു രാഘവപുടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും, മലയാളത്തിലും പുറത്തിറങ്ങും. ചിത്രീകരണ വേളയിലാണ് ഈ സിനിമ ഇപ്പോൾ. ഈയടുത്താണ് ആണ് ഇതിൻറെ ചിത്രീകരണം ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് ഉള്ള സ്ഥലമായ സ്പിതി വാലിയിൽ നടന്നത്. ഹിക്കിം എന്ന ഗ്രാമത്തിലാണ് ഈ പോസ്റ്റ് ഓഫീസ് ഉള്ളത്. ഹിമാചൽപ്രദേശിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഏതാണ്ട് 4440 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഏതാണ്ട് -25 ഡിഗ്രി ആയിരുന്നു ഇവിടത്തെ തണുപ്പ്. വല്ലാത്തൊരു അനുഭവമായിരുന്നു ഇത് എന്ന് അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമവാസികൾ ഷൂട്ടിന് തങ്ങളെ ഒരുപാട് സഹായിച്ചു എന്നും ഇവർ പറയുന്നു.

ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. യുദ്ധം പ്രമേയമാക്കിയുള്ള ഒരു പ്രണയ കഥയാണ് ഇത്. റാം എന്ന് പേരുള്ള പട്ടാളക്കാരൻ ആയിട്ടാണ് ദുൽഖർ സൽമാൻ ഇതിൽ അഭിനയിക്കുന്നത്. മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രശ്മിക മന്ദന യും ചിത്രത്തിലഭിനയിക്കുന്നുണ്ട് എന്ന് സൂചനയുണ്ട്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

1 hour ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

2 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

2 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

4 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

4 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

5 hours ago