മെഗാസ്റ്റാർ മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ്. അഭിനയമികവുകൊണ്ട് ഇന്ത്യൻ ജനതയെ വിസ്മയിപ്പിച്ച നടൻ. മെത്തേഡ് ആറ്റിങ്ങിൽ ഇന്ത്യയ്ക്ക് ലോകത്തിനുമുന്നിൽ ധൈര്യപൂർവ്വം വെക്കാവുന്ന ഒരു അഭിനേതാവ്. വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ സജീവമാണ് മമ്മൂട്ടി.
മമ്മൂട്ടിയുടെ ഒരേയൊരു മകനാണ് ദുൽഖർ സൽമാൻ. ദുൽഖറിനും നിരവധി ആരാധകർ ഇന്ത്യ എമ്പാടും ഉണ്ട്. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ദുൽഖർ. തമിഴ് തെലുഗു ഹിന്ദി മേഖലകളിലും താരം അഭിനയിക്കുന്നുണ്ട്. താരം അഭിനയിച്ച ചുപ്പ് എന്ന ചിത്രം ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ദുൽഖർ ഒരു അഭിമുഖത്തിൽ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. താൻ ഇപ്പോൾ തന്നെ താടി കറുപ്പിക്കാൻ മസ്ക്കാര ഒക്കെ ഇട്ടു തുടങ്ങി എന്ന് ദുൽഖർ പറയുന്നു. ഇടയ്ക്കിടെ ഇടുന്നതുകൊണ്ട് അത് തന്റെ വിരലിൽ പറ്റി കറുത്ത കിടക്കും എന്ന് അദ്ദേഹം പറയുന്നു. തനിക്ക് ഏജിങ് പ്രകടമാകുന്നുണ്ട്. എന്നാൽ അദ്ദേഹത്തിൻറെ കാര്യം അങ്ങനെയല്ല.
അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് തനിക്കറിയില്ല. ഈ പോക്ക് പോവുകയാണെങ്കിൽ താൻ മൂപ്പരുടെ വാപ്പയായി കുറച്ചു കഴിഞ്ഞ് അഭിനയിക്കേണ്ടി വരും. അതും മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ. ചിരിച്ചുകൊണ്ട് ദുൽഖർ പറഞ്ഞു. വാപ്പയുടെ കടുത്ത ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്നും ദുൽഖർ പറയുന്നു. പക്ഷേ ആ കാര്യത്തിൽ അദ്ദേഹത്തിൻറെതായിരിക്കും അവസാന തീരുമാനം എന്നും ദുൽഖർ വ്യക്തമാക്കി. ദുൽഖർ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സംഭവം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്