Film News

ഏഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ജൂലൈ 14ന് ധ്രുവ നച്ചത്തിരം എത്തുമെന്ന് റിപ്പോര്‍ട്ട്; എല്ലാവര്‍ഷവും ജൂലൈ 14 ഉണ്ടല്ലോയെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

വര്‍ഷങ്ങളായി വിക്രം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു.

- Advertisement -

ഏഴ് വര്‍ഷത്തോളമായി ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നു. ഏഴ് വര്‍ഷത്തിന് ഇടയില്‍ പല തവണ ചിത്രം റിലീസിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു.

ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. ചിത്രം ഉടനെ തീയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്തയാണ് എത്തുന്നത്.

ജൂലൈ 14ന് ചിത്രം റിലീസാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയിലാണ് പുരോമഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുതിയ റിലീസ് ഡേറ്റ് എത്തിയെങ്കിലും സോഷ്യല്‍ മീഡിയക്ക് വിശ്വാസമായിട്ടില്ല.

എല്ലാ വര്‍ഷവും ജൂലൈ 14 ഉണ്ടല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 7 വര്‍ഷങ്ങളായി ചിത്രം നീണ്ടു പോകുന്ന പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയ പരിഹാസം ഉന്നയിക്കുന്നത്.

അതേസമയം ഒരു സ്‌പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര ധ്രുവ നച്ചത്തിലുണ്ട്.

വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോണ്‍ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

 

Abin Sunny

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

1 hour ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

2 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

3 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

4 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

4 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

5 hours ago