National

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരണം; നൂറടി നീളമുള്ള മൊബൈല്‍ ടവറി കയറി യുവാവ്

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാകുന്നത് സാധാരണ കാര്യമാണ്. അതില്‍ വലിയ പുതുമയൊന്നുമില്ല. ഇവിടെ പക്ഷേ ഭാര്യയുമായുള്ള വഴക്ക് തീര്‍ക്കാന്‍ യുവാവ് ചെയ്തത് കടുംകൈയാണ്. പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാനായി യുവാവ് നൂറടി ഉയരത്തിലുള്ള മൊബൈല്‍ ടവറില്‍ കയറുകയാണ് ചെയ്തത്.

- Advertisement -

മഹാരാഷ്ട്രയിലെ ജാല്‍ന ജില്ലയിലാണ് സംഭവം. ഗണപത് ബക്കല്‍ എന്നയാളാണ് ടവറില്‍ വലിഞ്ഞുകയറിയത്. ബദ്നാപൂര്‍ തഹസില്‍ ദാബാദി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. അയാളെ താഴെ ഇറക്കാന്‍ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുറേ പണിപ്പെടേണ്ടി വന്നു. അതിനായി അവരുടെ കുടുംബപ്രശ്‌നം പരിഹരിച്ച് നല്‍കുമെന്ന്‌നാട്ടുകാരും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരും ഉറപ്പു നല്‍കി.

മദ്യപിച്ച ശേഷമായിരുന്നു ഗണപത് ബക്കല്‍ ടവറില്‍ കയറിയത്. നാല് മണിക്കൂറിന് ശേഷമാണ് അയാള്‍ ടവറില്‍ നിന്ന് താഴെ ഇറങ്ങുന്നത്. അയാളെ തടവില്‍ വയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Rathi VK

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

9 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

10 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

10 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

10 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

11 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

13 hours ago