മലയാള സിനിമയുടെ നാഴികകല്ലുകളിൽ ഒന്നായി മാറിയ ചിത്രമാണ് ദൃശ്യം. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫ് ആണ്. 2013 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ്. ചിത്രം പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. മലയാളം മാധ്യമങ്ങളെ പോലെ തന്നെ ഈ വാർത്ത ആഘോഷമാക്കുകയാണ് ദേശീയ മാധ്യമങ്ങളും. തമിഴ് മാധ്യമങ്ങൾ മുതൽ ഹിന്ദി മാധ്യമങ്ങൾ വരെ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജോർജുകുട്ടിയും കുടുംബവും രണ്ടാം വരവിനായി ഒരുങ്ങുന്നു എന്ന തരത്തിലാണ് വാർത്തകൾ നൽകപ്പെടുന്നത്. ജോർജുകുട്ടിയുടെ മക്കൾ രണ്ടുപേരും വളർന്നല്ലോ എന്ന് കൗതുകത്തോടെ ആണ് എല്ലാവരും പുതിയ ചിത്രങ്ങൾ.
ഇതിനിടെ തന്നെ ദൃശ്യം 2 ഹിന്ദി ഭാഷയിൽ ഒരുക്കണമെന്നും ചില ആളുകൾ ആവശ്യം പറയുന്നു. അവർക്ക് ഒറിജിനൽ തന്നെ മതി എന്നും റീമേക്ക് ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് സിനിമ വേണ്ട എന്നുമാണ് പറയപ്പെടുന്നത്.
മലയാള സിനിമ ദേശീയതലത്തിൽ ഇത്രയും ശ്രദ്ധ നേടിയ മറ്റൊരു കാലം ഉണ്ടായിട്ടില്ല. ഓൺലൈൻ മേഖലയുടെ കടന്നുവരവോടെ കൂടി സിനിമകൾ ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരിക്കുകയാണ്. നല്ല സിനിമകൾ കാണുന്നതിനുവേണ്ടി ഒരുപാട് ആളുകൾ ആണ് ഇപ്പോൾ ഭാഷ നോക്കാതെ പ്രാദേശിക സിനിമകൾ കാണുന്നത്.