Social Media

എങ്കിലും ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല; ദൃശ്യം 2വിനെ കുറിച്ച് വെളിപ്പെടുത്തി താരം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ഗംഭീര വിജയം നേടും എന്നതില്‍ സംശയം ഇല്ല. ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും അതിമനോഹരമായ കഥകളിലൂടെയാണ് പോവുന്നത്.

- Advertisement -

ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തില്‍ എത്തിയ നടിയാണ് ആശാശരത്ത്. ഒരു പോലീസ് ഒഫീസറുടെ വേഷത്തിലാണ് നടി ചിത്രത്തില്‍ എത്തുന്നത്. ഗീതാ പ്രഭാകര്‍ എന്ന കഥാപത്രത്തെ സിനിമ കാണുന്നവര്‍ പോലും ഒന്ന് ഭയന്ന് പോവും. ഇപ്പോള്‍ ഇതേ ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

മോഹന്‍ലാലിന്റെ മുഖത്ത് അടിക്കേണ്ട രംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. ” അത് ഷൂട്ട് ചെയുമ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും വയ്യ. എന്നാല്‍ ലാലേട്ടനും ജിത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. പിന്നെ ലാലേട്ടന്‍ തന്നെ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും കാര്യവുമില്ലെന്ന് ആശ പറയുന്നു”.

അതേസമയം ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് താരം പറയുന്നു. തന്റെ ജീവിതത്തിന്റെ വഴിത്തിരിവാണ് ഈ ചിത്രമെന്നും ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചെന്നും നടി പറയുന്നു.

ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒത്തിരി നല്ല ഓര്‍മ്മകളാണ് ഉണ്ടായത്. എല്ലാം പോസിറ്റീവ് ആയിട്ടുള്ളത് തന്നെയായിരുന്നു. ഒരു കൂട്ടുകെട്ടിന്റെ വിജയം എന്ന് തീര്‍ത്ത് പറയാം ദൃശ്യത്തിന്റെ വിജയത്തിന് പിന്നില്‍. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു ചെയ്യേണ്ടിരുന്നത്. എക്കാലവും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത് നടി പറയുന്നു

 

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

55 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago