ഇന്ത്യയിൽ നിലവിൽ ഏറ്റവും പോപ്പുലറായ കളി ആണ് ഡ്രീം ഇലവൻ. അടിസ്ഥാനപരമായി ഒരു ചൂതാട്ടം ആണ് കളി. ഐപിഎൽ മാച്ചുകളിൽ ഓരോ ദിവസവും കളിക്കുന്ന ടീമിൽ നിന്നും നമ്മൾ കളിക്കാരെ എടുത്തുകൊണ്ട് സ്വന്തമായി ഒരു ടീം നിർമ്മിക്കുക. ഇവരുടെ യഥാർത്ഥ കളിയിലെ പെർഫോമൻസ് അനുസരിച്ച് നമുക്ക് പോയിൻറ് കിട്ടുകയും, ഏറ്റവും കൂടുതൽ പോയിൻറ് കിട്ടുന്ന ആൾക്ക് ബെറ്റ് വെച്ച തുകയുടെ പലമടങ്ങ് സമ്മാനമായി ലഭിക്കുകയും ചെയ്യും.
ഒരുപാട് ആളുകൾ ആണ് ഇത്തരത്തിൽ പണം നേടുകയും പണം കളയുകയും ചെയ്തിട്ടുള്ളത്. ഇതെല്ലാം വെറും തട്ടിപ്പാണ് എന്ന് വിശ്വസിക്കുന്നവരും കുറച്ചൊന്നുമല്ല ഉള്ളത്. എന്നാൽ അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ കണ്ണൂർ സ്വദേശി. ഡ്രീം ഇലവൻ കളിയിലൂടെ ഒരു കോടി രൂപയാണ് ഈ മിടുക്കൻ അടിച്ചെടുത്തത്.
കണ്ണൂർ സ്വദേശി കെ എം റാസിഖ് ആണ് ഇത്തരത്തിൽ ഒരു കോടിയുടെ ഉടമയായി മാറിയത്. കണ്ണൂർ ജില്ലയിലെ പാനൂർ എന്ന സ്ഥലത്തു നിന്നുമാണ് ഈ വ്യക്തി വരുന്നത്. 790.5 പോയിൻറ് ആണ് കളി ജയിച്ച ദിവസം റാസിഖ് സ്വന്തമാക്കിയ പോയിൻറ്.
55 ലക്ഷം കളിക്കാറുള്ള ടീമിൽ നിന്നാണ് റാസിഖ് ഇവരെല്ലാം പിന്തള്ളിക്കൊണ്ട് ഒരുകോടി അടിച്ചെടുത്തത്. ഒരു മത്സരാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയാണ് ഒരുകോടി. അത് ആണ് ഇപ്പോൾ കണ്ണൂരിലേക്ക് എത്തിയിരിക്കുന്നത്.
പാനൂർ ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷൻ മെമ്പർ കൂടിയാണ് റാസിഖ്. 30 ശതമാനം തുക ഇൻകംടാക്സ് ആയി പോകും. ബാക്കി 70 ലക്ഷം രൂപയാണ് ഇദ്ദേഹത്തിൻറെ കയ്യിൽ എത്തുക. എന്തായാലും ഈ വാർത്ത പുറത്തുവന്നതോടെ കൂടി ഡ്രീം ഇലവൻ കളിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുമെന്ന കാര്യത്തിൽ സംശയമില്ല.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…