ബോഡി പൊളിറ്റിക്സില്‍ ചരിത്രം തിരുത്താന്‍ ബിഗ്ബോസ് താരം ദിയ സനയുടെ വൈറല്‍ ഫോട്ടോഷൂട്ട്. പരമ്പരാഗത രീതിയിലെ വസ്ത്ര സങ്കല്‍പ്പങ്ങളുമായിട്ടാണ് വിമര്‍ശകരുടെ വാ അടപ്പിയ്ക്കുന്ന ഫോട്ടോഷൂട്ടുമായി താരം എത്തുന്നത്.
ബിഗ്ബോസ് സെലിബ്രിറ്റികളില്‍ ശ്രദ്ധേയമായ ദിയ സന സമകാലിക വിഷയങ്ങളില്‍ തന്റെ ഇടപെടല്‍ കൊണ്ടും ശ്രദ്ധേമാണ്. പെണ്ണിടങ്ങളില്‍ നേരിടുന്ന അവഗണനകളേയും മാറ്റി നിര്‍ത്തപ്പെടുന്ന വ്യവസ്ഥാപിത ചിന്താഗതികളേും തച്ചുതകര്‍ക്കുന്ന ചിത്രവുമായിട്ടാണ് ദിയ തന്റെ ഫോട്ടോഷൂട്ടിലൂടെ എത്തുന്നത്.
പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ചുള്ള ഫോട്ടോയും,ലുങ്കിയും സെക്കിളും എല്ലാം ഫ്രെയിമില്‍ ആലങ്കാരികമാക്കിയാണ് ദിയ തന്റെ ഫോട്ടോഷൂട്ടിലൂടെ എത്തുന്നത്. എസ്ര സക്കറിയ ഗായത്രി എന്നിവരുടെ കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രമാണ് വൈറലായി മാറിക്കഴിഞ്ഞിരിക്കുന്നത്. ഒരു മാസം നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് കണ്‍സെപ്റ്റ് ദിയയ്ക്ക് അരികിലേക്ക് എത്തിയത്. കണ്സ്പെറ്റും മേക്കോവറും ഗായത്രി തന്നെയാണ്. തിരുവനന്തപുരം ആറ്റിങ്ങലിന് അടുത്ത് ലൊക്കേഷന്‍ തയ്യാറാക്കിയാണ് പരമ്പരാഗത രീതിയിലെ ഈ ഫോട്ടോഷൂട്ട് വേദി ഒരുക്കിയത്.
മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് പൂര്‍ത്തിയാക്കിയതെന്ന് ദിയ സന മിക്സ് ഇന്ത്യ മലയാളത്തോട് പ്രതികരിക്കുന്നു. നിറം, വസ്ത്രം, ശരീര ഘടന എന്നിവയ്ക്ക് മേലുള്ള പുതിയ തലമുറയുടെ പൊളിച്ചെഴുത്തലുകള്‍ കൂടിയാണ് ചിത്രത്തിന്റെ പിറവിക്ക് പിന്നിലെന്ന് ദിയ മിക്സ് ഇന്ത്യ മലയാളത്തോട് പ്രതികരിക്കുന്നത്. ആദ്യ ചിത്രം പുറത്തിറക്കിയതിന് പിന്നാലെ തന്നെ മികച്ച പ്രതികരണവും ദിയയ്ക്ക് ലഭിച്ചിരുന്നു.
ബോഡി കണ്സെ്റ്റ് പ്രമേയമാക്കിയ ചിത്രീകരണങ്ങള്‍ കൊണ്ട് മുന്‍പും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം ഏറ്റ് വാങ്ങിയ ഫോട്ടോഗ്രഫറാണ് എസ്ര സക്കറിയ. ബോഡി ഷെയിമിങ് വിവാദമാകുന്ന കാലഘട്ടത്തില്‍ ്മുന്പും സോഷ്യല്‍ മീഡിയയില്‍ ബോളി പൊളിറ്റിക്സ് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സെലിബ്രിറ്റികളുടെ വൈറല്‍ ഫോട്ടോഷൂട്ടും. ആലീന ആകാശമിട്ടായി, കനി കുസൃതി തുടങ്ങിയവര്‍ ഇത്തരം വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയവരാണെന്നും ദിയ പ്രതികരിക്കുന്നു.
വെറ്റില കടിച്ചുള്ള ചിത്രം വൈറലായതിന് പിന്നാലെ തന്നെ മികച്ച പിന്തുണയാണ് ദിയയെ തേടിയെത്തിയത്. മനുഷ്യ ശരീരം മറച്ച് വയ്ക്കേണ്ടവയല്ല മറിച്ച് ബോഡിയെ മനോഹര ക്യാന്നവാസാക്കി മാറ്റാന്‍ സാധിക്കുമെന്ന് പോലും പുതിയ തലമുറ പഠിപ്പിക്കുന്നു എന്ന് ദിയ പ്രതികരിക്കുന്നത്.
സമൂഹത്തിലെ കറുപ്പ്, വെളുപ്പ്, തടിച്ചവള്‍ മെിലിഞ്ഞവള് എന്നീ ധാരണകള്‍ മാറേണ്ട കാലഘട്ടം അധികരിച്ചെന്നും ദിയ പറയുന്നു. പരമ്പരാഗത മുസ്ലീം ഫാമിലിയില്‍ നിന്ന് വരുന്ന എനിക്ക് ഇത്തരം അവസരങ്ങള്‍ മികച്ചത് തന്നെയാണെന്നാണ് ദിയയുടെ പ്രതികരണം.