Celebrity news

അധികം വൈകാതെ മിസിസ് കണ്ണമ്മയാകും.ദിയ അശ്വിൻ സെപ്റ്റംബറിൽ വിവാഹിതരാവുമോ?

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയ കൃഷ്ണ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ തന്നെ പങ്കുവെയ്ക്കുകയായിരുന്നു. തങ്ങളുടെ എല്ലാ ആഘോഷങ്ങളും അശ്വിനും ദിയയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടെയും പിറന്നാൾ ആഘോഷത്തിന്റെ വീഡിയോസൊക്കെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. എന്നാണ് കല്യാണം എന്നാണ് ആരാധകർ ഇവരോട് ചോദിക്കാറുള്ളത്. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ഒരു സൂചന നൽകിയിരിക്കുകയാണ് ദിയയും അശ്വിനും.സെപ്റ്റംബർ 24 എന്നാണ് അശ്വിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ദിയ കുറിച്ചത്. വിവാഹത്തീയതിയാണോ നിശ്ചയത്തിന്റെ തീയതി ആണോ എന്നാണ് ആരാധകർക്ക് ആശങ്ക. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് താഴെ വരുന്നത്. പോസ്റ്റിന് താഴെ അശ്വിൻ കണ്ണമ്മാ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് താഴെ അധികം വൈകാതെ മിസിസ് കണ്ണമ്മയാകും എന്നാണ് ദിയ കമന്റ് ചെയ്തത്.

- Advertisement -

അതേ സമയം സെപ്റ്റംബറിൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. കല്യാണം ആണ് എന്ന് ഉറപ്പിച്ച് നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്. എന്തായാലും ഇരുവരുടേയും ആരാധകർ വളരെ സന്തോഷത്തിലാണ്. എത്രയും വേ​ഗം രണ്ട് പേരും ഒരുമിച്ച് കാണാനാണ് ആ​ഗ്രഹം എന്നാണ് ആരാധകർ പറയുന്നത്.ദിയയും അശ്വിനും ഒരുമിച്ച് വീഡിയോകൾ ചെയ്തിരുന്ന സമയം തൊട്ട് ഈ കോമ്പോയ്ക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഇവരുടെ വീഡിയോസെല്ലാം വൈറൽ ആവാറുമുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യങ്ങൾ വന്നത്. വീഡിയോസിലെ പോലെ ജീവിതത്തിലും മനഹോരമായ കോമ്പോ ആയിക്കൂടെ എന്നും ആരാധകർ ചോദിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

10 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

11 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

12 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

12 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

13 hours ago