Kerala News

ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നപ്പോള്‍ ജോണ്‍ ബിനോയ് ഉപദ്രവിക്കാന്‍ ശ്രമിച്ചു; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത് അങ്ങനെയെന്ന് ഡിക്‌സി

കൊച്ചിയില്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ ജോണ്‍ ബിനോയ്‌ക്കെതിരെ കുഞ്ഞിന്റെ അമ്മ ഡിക്‌സി രംഗത്ത്. ജോണ്‍ ബിനോയ് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങിയതെന്ന് ഡിക്‌സി പറഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. അടുക്കളയില്‍ നിന്നിരുന്ന തന്റെയടുത്തേക്ക് ജോണ്‍ ബിനോയ് വാതില്‍ ചവിട്ടിത്തുറന്ന് കടന്നുവരികയായിരുന്നുവെന്ന് ഡിക്‌സി പറഞ്ഞു.

- Advertisement -

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഭര്‍ത്താവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അതേപ്പറ്റി അറിയില്ലെന്നും ഉറങ്ങുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ആ സംഭവത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കറുകുറ്റിയിലെ സ്വന്തം വീട്ടിലേക്ക് പോയതെന്നും ഡിക്‌സി പറഞ്ഞു.

ആ സംഭവത്തിന് ശേഷം ഭര്‍ത്താവുമായി കുറച്ചു നാള്‍ വാടകയ്ക്ക് താമസിച്ചു. രണ്ട് മാസം വാടകയ്ക്ക് താമസിച്ചപ്പോളും വാടക നല്‍കിയത് തന്റെ സ്വന്തം അമ്മ മേഴ്‌സിയാണ്. സജീവ് എടുത്ത രണ്ട് വായ്പകളുടെ ഗഡുക്കളും അടച്ചത് അമ്മയാണ്. വിദേശത്തേക്ക് പോകുന്നതിന് തടസമാകുമെന്ന് കരുതിയാണ് വിവാഹമോചനത്തിന് കേസ് കൊടുക്കാത്തത്. ഡിസംബറില്‍ വിദേശത്തേക്ക് പോയി. അതിന് ശേഷം തന്റെ വീട്ടില്‍ നിന്നിരുന്ന കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഡിക്‌സി പറഞ്ഞു.

Rathi VK

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

59 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

1 hour ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

2 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago