Film News

ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ദിലീപേട്ടന്‍ എന്റെ കോളേജില്‍ എത്തിയപ്പോള്‍; ആ ഫോട്ടോ തപ്പിപിടിച്ചെടുത്ത് നടി ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ. ഒരു കാലത്ത് മലയാള ചിത്രത്തില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ദിവ്യ. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി അന്നത്തെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. അല്‍പം കുസൃതിയോടെ കോളേജ് കുമാരി ആയി എത്തിയിട്ടുള്ള താരത്തിന്റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -


അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്‍പര്യമുള്ള ദിവ്യ നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് ഈ താരം. ഈ അടുത്ത് തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയായി അഭിനയിച്ചത്. ദിലീപ്, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പമാണ് ദിവ്യ ഉണ്ണി ഈ സിനിമയില്‍ അഭിനയിച്ചത്. 1996ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഇന്‍സ്റ്റയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ഒരു പഴയ കാല ഫോട്ടോ ആണ് വൈറലായിരിക്കുന്നത്.

ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ദിലീപേട്ടന്‍ എന്റെ കോളേജില്‍ എത്തിയപ്പോള്‍, ഞാന്‍ അന്ന് ആ പരിപാടിയുടെ സ്വാഗത പ്രസംഗം നടത്തുകയുണ്ടായി എന്ന് കുറിച്ചുകൊണ്ടാണ് ദിവ്യ ദിലീപിന് മുന്നില്‍ മുട്ടിന്മേല്‍ ഇരിക്കുന്നൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും സംഭാഷണം നടത്തുന്നതും ചിത്രത്തില്‍ കാണാം. കല്യാണസൗഗന്ധികം, നീ വരുവോളം എന്നീ സിനിമകളില്‍ ദിവ്യയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

1 hour ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

1 hour ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

2 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

3 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago