Film News

വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് നടി ദിവ്യ ഉണ്ണി !!

സിനിമയിൽ നിന്നും ദിവ്യ ഉണ്ണി വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹിത ആയതും കുട്ടികളുടെ ജന്മ ദിനങ്ങളും അങ്ങനെ എല്ലാം. ഇപ്പോൾ തനിക്കൊരു കുഞ്ഞുകൂടി പിറന്ന വാർത്ത താരം പങ്കുവെച്ചിരിക്കുകയാണ്. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്.

- Advertisement -

കഴിഞ്ഞ ജനുവരി 14നാണ് ദിവ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഫേസ്ബുക്കിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തനിക്ക് ഒരു കുഞ്ഞ് രാജകുമാരി പിറന്നു. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. കു‌ഞ്ഞും അമ്മയും ഒന്നിച്ചുള്ള ഫോട്ടോയും താരം പങ്കുവച്ചു.

താന്‍ ഗര്‍ഭിണി ആയിരുന്നപ്പോഴും തന്റെ കുഞ്ഞിനെക്കുറിച്ചുള്ള സന്തോഷങ്ങള്‍ ദിവ്യ ആരാധകരെ അറിയിച്ചിരുന്നു. ”ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങള്‍ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല. അവ ഹൃദയത്തില്‍ അനുഭവിച്ചറിയണം”” എന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ രാജകുമാരിയെ നേരിട്ട് കണ്ടതിന്റെ ആഹ്ളാദത്തിലാണ് താരം.

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം.  ആദ്യ വിവാഹത്തില്‍ അര്‍ജുന്‍,​ മീനാക്ഷി എന്നി രണ്ട് കുട്ടികള്‍ ദിവ്യക്കുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ദിവ്യയുടെ അനിയത്തിയും സിനിമയിൽ മുഖം കാണിച്ചിരുന്നു.

Athul

Recent Posts

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

3 mins ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

23 mins ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

41 mins ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

57 mins ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

2 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

3 hours ago